anugrahavision.com

രാഹുൽ മാങ്കൂട്ടത്തിൽ, എം എൽ എ സ്ഥാനം രാജി വെച്ചേക്കും

കൊച്ചി. പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കാൻ ഒരുങ്ങുന്നതായി സൂചന. കെ പി സി സിക്ക് ഹൈക്കമാന്റിൽ നിന്നും ഇത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് ഉടൻരാജി ആവശ്യപ്പെടുമെന്ന് അറിയുന്നത്. നിയമസഭാ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഹുൽ രാജിവെക്കണം എന്നത് പാർട്ടിയുടെ ആവശ്യമായി അറിയിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആവശ്യമാണ് ഉന്നയിച്ചത്. എന്നാലിനി ഏഴുമാസം ബാക്കി നിൽക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയൊരു ഉപതെരഞ്ഞെടുപ്പ് വലിയ ദോഷം ചെയ്യും എന്നും അതുകൊണ്ട് ഇപ്പോൾ രാജ് ആവശ്യപ്പെടേണ്ടതില്ലെന്നും ചില കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം ഉണ്ടായിരുന്നു. രണ്ടുതവണ സിപിഐഎം ഭരിച്ച കേരളത്തിൽ യുഡിഎഫ് അടുത്ത തവണയെങ്കിലും തിരിച്ചുവരും എന്ന് പ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു യുവ എംഎൽഎയിൽ നിന്നും മോശപ്പെട്ട അനുഭവം പാർട്ടിക്കുണ്ടായതെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ പാർട്ടിയെ സംരക്ഷിക്കേണ്ടത് നേതാക്കളുടെ ഉത്തരവാദിത്തമാണ് എന്നും ഇതിൽ മുഖം നോക്കേണ്ട കാര്യമില്ല എന്നും പാർട്ടി നേതാക്കൾ ഒന്നടങ്കം പറയുന്നു. നിലവിൽ പരാതികൾ ഒന്നും ഇല്ലെങ്കിലും ചാനലിൽ കേട്ട ശബ്ദ സന്ദേശത്തിൽ രാഹുൽ മാങ്കൂട്ടത്തി ലിന്റെ ശബ്ദമാണെന്ന് തിരിച്ചറിവ് ഏവർക്കും ഉണ്ടായതായും ഇതിൽ യാതൊരു മാനിപുലേഷനും നടന്നിട്ടില്ലെന്ന് വ്യക്തമായതായും യുവ കോൺഗ്രസ് നേതാക്കൾ അടക്കം പറയുന്നു. എന്നാൽ രാഹുലിനെ കെട്ടിയിറക്കിയ ഷാഫി പറമ്പിൽ ആകട്ടെ ഇപ്പോഴും രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്  എന്ന അഭിപ്രായവും ഉയർന്നുവരുന്നുണ്ട്. രാഹുൽ മങ്കൂട്ടത്തിൽ ഉടൻ രാജി വെച്ചില്ലെങ്കിൽ അത് കോൺഗ്രസിന് ഉണ്ടാക്കുന്ന ചീത്ത പേര് ചെറുതായിരിക്കില്ല എന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. രാഹുൽ മാങ്കോട്ടത്തിനോട് തിരുവനന്തപുരം ഇന്ദിരാഭവനിൽ എത്തിച്ചേരുവാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായി അറിയുന്നു. രാഹുൽ അവിടെ എത്തിയശേഷം നൽകുന്ന വിശദീകരണത്തോടെ രാജി ആവശ്യപ്പെടുകയും രാഹുൽ മാങ്കോട്ടത്തിൽ പാലക്കാട് എംഎൽഎ എന്ന സ്ഥാനം രാജിവെക്കേണ്ടതായി വരും എന്നും കോൺഗ്രസ് നേതാക്കൾ ആവർത്തിച്ച് പറയുന്നുണ്ട്. ഏതായാലും പാർട്ടി കൈവിട്ട സ്ഥിതിക്ക് രാഹുലിന്റെ ഭാവി ഒരു അടഞ്ഞ അധ്യായമായി മാറും എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

Spread the News

Leave a Comment