anugrahavision.com

അമീബിക് മസ്തിഷ്ക ജ്വരം കൂടുതൽ പ്രതിരോധ നടപടികൾ വേണമെന്ന പരാതിയിൽ ആവിശ്യമായ നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്.

സംസ്ഥാനത്ത് പടരുന്ന അമീബിക് മസ്തിഷ്ക ജ്വരം രോഗത്തിന് കൂടുതൽ പ്രതിരോധ നടപടികൾ വേണമെന്ന പരാതിയിൽ ആവിശ്യമായ നടപടികൾ സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രി ഓഫീസിന്റെ ഇടപെടൽ ഇത് സംബന്ധിച്ച് ഉണ്ടായിരിക്കുന്നത്.

Img 20250707 Wa0100 (1)
കേരളത്തിൽ മലബാർ മേഖലയിലാണ് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം പടർന്നിരിക്കുന്നത്. തേഞ്ഞിപ്പലം പടാട്ടാലുങ്ങൽ സ്വദേശിയായ പതിനൊന്ന് വയസ്സ് പ്രായമുള്ള കുട്ടിക്ക് സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകിയിട്ടും അസുഖം ഭേദമാക്കുവാൻ സാധിച്ചില്ല. ചേളാരി സ്വദേശിയായ നാല്പത്തൊമ്പതുകാരനും രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. ഓമശ്ശേരിയിൽ നിന്നുള്ള മൂന്നു മാസം പ്രായമുള്ള കുട്ടി വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിലാണ്. ഇത് കൂടാതെ രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുമാണ്. രോഗം റിപ്പോർട്ട് ചെയ്തിട്ടും പ്രതിരോധ നടപടികൾ ശക്തമാക്കുനന്തതിന് നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടില്ല. അയച്ച പരിശോധന ഫലങ്ങൾക്ക് തിരുവനന്തപുരം ലാബിൽ കാലതാമസം ഉണ്ടാകുന്നു. കമ്മ്യൂണിറ്റി ബിഭാഗം മെഡിസിൻ മേധാവികളുടെ സേവനം പ്രയോജനപ്പെടുത്തുന്നുമില്ല. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ച് രോഗ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കണമെന്നും ലാബ് ടെസ്റ്റുകൾ വേഗം ലഭ്യമാക്കുന്നതിന് നടപടികളും മറ്റും വേണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിലുള്ളത് =.

Spread the News

Leave a Comment