പെരിന്തൽമണ്ണ. ആനമങ്ങാട് സർവീസ് സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ ബാങ്ക് ജീവനക്കാരനും മുൻ ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ അലി അക്ബർ, ബാങ്ക് സെക്രട്ടറി ചെമ്മങ്കുഴി അൻവർ, ഇ പി സാലി എന്നിവർക്ക് പെരിന്തൽമണ്ണ കോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞ ദിവസം ഇവരെ ബാങ്കിൽ നിന്നും പെരിന്തൽമണ്ണ പോലീസ് പിടിച്ചു കൊണ്ട് പോയത്. ജാമ്യ മില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. ബാങ്കിൽ നിന്നും നിരവധി പേരുടെ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് മണലായ സ്വദേശി കൊടുത്ത പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇത്തരത്തിൽ ബാങ്ക് ജീവനക്കാരനും മുസ്ലിം ലീഗ് പ്രവർത്തകനുമായ സലാം മണലായ എന്നയാൾ നിരവധി പണം ബാങ്കിൽ നിന്നും അടിച്ചുമാറ്റിയതായി കണ്ടെത്തിയിരുന്നു. എന്നാൽ പലരും ഇതിനെതിരെ പരാതിയുമായി മുന്നോട്ടു പോയില്ല. മണലായ സ്വദേശി ടി ഉസ്മാൻ കൊടുത്ത പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ സലാം മണലായക്ക് പുറമേ ബാങ്കിലെ സെക്രട്ടറിയും മറ്റു ജീവനക്കാരും ഇതിൽ പങ്കുള്ളതായി അറിഞ്ഞതിനെ തുടർന്ന് വിശദമായ പരിശോധനയിലാണ് ബാങ്കിലെത്തി ജീവനക്കാരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ സാമ്പത്തിക ഇടപാടിലൂടെ വൻ തുക ഓഫർ ചെയ്തു കൊണ്ട് സ്ഥിരനിക്ഷേപങ്ങൾ നൽകിയ ഉപഭോക്താക്കളെ കണ്ടെത്തി അവരിൽ നിന്നും പണം വാങ്ങുകയും വൻതുക ഓഫർ ചെയ്തശേഷം തിരികെ കൊടുക്കാതിരിക്കുകയും ചെയ്തതോടെയാണ് സലാമിനെതിരെ വൻ തട്ടിപ്പ് പുറത്തുവന്നത്. പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് ബാങ്ക് ജീവനക്കാരെ കൂടാതെ അന്യസംസ്ഥാനക്കാരനായ ഒരാളും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
യുഡിഎഫ് ഭരിക്കുന്ന ആനമങ്ങാട് സർവീസ് സഹകരണ ബാങ്ക് നല്ല നിലയിൽ പ്രവർത്തിച്ച വരികയായിരുന്നു. ഇതിനിടയിലാണ് മുൻ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി എന്നിങ്ങനെയുള്ള പദവിയിലിരിക്കുന്ന ആളുകൾ തന്നെ ഇത്തരത്തിൽ തട്ടിപ്പിൽ ഉൾപ്പെട്ടതായി കണ്ടെത്തിയത്. നിരവധി നിക്ഷേപകർ ബാങ്കിൽ നിന്നും പണം പിൻവലിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉപാധികളുടെ ജാമ്യം അനുവദിച്ച കോടതി വെള്ളിയാഴ്ച കോടതിയിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്കിലെ പണം തട്ടിപ്പിനെതിരെ സിപിഐഎം കഴിഞ്ഞദിവസം ബാങ്കിലേക്ക് പ്രകടനവും ധർണയം നടത്തി