കയാൽ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന “സിൻഗ” എന്ന തമിഴ് ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.
മലയാളത്തിലെ പ്രിയ താരങ്ങളായ സിജാ റോസ്,മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ” നായികമാരായി പ്രത്യക്ഷപ്പെടുന്നത്.
ഒപ്പം ഒരു നായ്ക്കുട്ടിയും ഈ ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നു.
ആദിത്യ കതിർ, പ്രശസ്ത മലയാള നടൻ അരിസ്റ്റോ സുരേഷ് എന്നിവർക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് ടീസർ നൽകുന്നത്. മനുഷ്യരും നായ്ക്കളും തമ്മിലുള്ള ആഴമേറിയതും അഭേദ്യവുമായുള്ള ബന്ധം പണ്ടേ ചരിത്രത്താളുകളിൽ എഴുതപ്പെട്ടവയാണ്. വൈകാരികമായി സമ്പന്നമായ ആഖ്യാനത്തിലൂടെ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ ഈ ചിത്രത്തിന് കഴിയും.
രുദ്രം സിനിമാസ്, എസ്. ആർ ഫിലിംസ് എന്നീ ബാനറിൽ വേലായുധം രാജേന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം
അശോക് കുമാർ രാജ് നിർവ്വഹിച്ചിരിക്കുന്നു.
പ്രശസ്ത ചലച്ചിത്ര സംവിധായകരായ വസന്ത്, സർക്കുണം എന്നിവരുടെ കീഴിൽ തന്റെ കരിയർ തുടങ്ങിയ രാജദുരൈ സിൻഗം ഒരുക്കിയ ഈ ചിത്രം തികച്ചും മനോഹരമായ ഒരു കുടുംബചിത്രമാണ്.
അടുത്തിടെ പുറത്തിറങ്ങിയ ‘സിൻഗ’ത്തിലെ
സൂപ്പർ ഹിറ്റ് ഗാനം “കാതുകുള്ളക്കുരുവി” എന്ന പാട്ട് ഇതിനോടകം തന്നെ സിനിമ ആസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ചു കഴിഞ്ഞു. കഥയ്ക്കൊപ്പം തന്നെ സംഗീതത്തിനും പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗാനങ്ങൾ മനോജ് ചിന്നസ്വാമിയാണ് രചിച്ചിട്ടുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജ്കുമാർ,ക്രിയേറ്റീവ് പ്രൊഡ്യൂസർ-ആർ.ശരവണൻ,എഡിറ്റർ-എ. ആർ ശിവരാജ് രാജാമണി,കോസ്റ്റും ഡിസൈനർ-നടരാജ് കെ, ലിറിക്സ്-മണി അമുതവൻ,ആർട്ട് – കാലൈ മുത്തമിഴൻ, കൊറിയോഗ്രാഫി -ബോബി ആന്റണി, ഓഡിയോഗ്രാഫി- ആനന്ദ് രാമചന്ദ്രൻ, സൗണ്ട് ഡിസൈൻ- രഞ്ജിത്ത് കെന്നഡി, ഡി ഐ-വർണ്ണ ഡിജിറ്റൽ സ്റ്റുഡിയോ, കളറിസ്റ്റ്-ആർ.നന്ദകുമാർ,സ്റ്റിൽസ്- ചന്ദ്രു, മേക്കപ്പ്-ഭൂബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- രാമചന്ദ്രമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ദുരൈ അഭിമന്യു,വി എഫ് എക്സ്-എം കെ വി മീഡിയ,പബ്ലിസിറ്റി ഡിസൈൻ കുമാരൻ കെ, പി ആർ ഓ-എ എസ് ദിനേശ്,മനു ശിവൻ.