anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പെരിന്തൽമണ്ണയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ

പെരിന്തൽമണ്ണ. ഒരുകാലത്ത് പെരിന്തൽമണ്ണയിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളാണ് ഇന്ന് പാതാക്കര യു പി സ്കൂളിൽ ഒരുമിച്ച് കണ്ടുമുട്ടിയത്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടി നേതാക്കൾ ആണെങ്കിലും തികഞ്ഞ സൗഹൃദം പുലർത്തിയിരുന്ന ആളുകൾ ആയിരുന്നു ഈ മൂന്നുപേരും. ദീർഘകാലം പെരിന്തൽമണ്ണയിൽ എം എൽ എ യും കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മുസ്ലിം ലീഗിലെ നാലകത്ത് സൂപ്പി, സി പി ഐ എം നേതാവും, സി പി ഐ എം മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറിയും ആയിരുന്ന പി പി വാസുദേവൻ, കെ പി സി സി മെമ്പറും കോൺഗ്രസിന്റെ സമുന്നത നേതാവും ആയിരുന്ന സി സേതുമാധവൻ എന്നിവരാണ് പാതാക്കര എ യുപി സ്കൂളിൽ കുട്ടികളുടെ പ്രവേശനോത്സവത്തിൽ പങ്കെടുത്തത്. രാഷ്ട്രീയ കക്ഷികൾ തമ്മിൽ. പരസ്പരം പോരടിക്കുമ്പോൾ ഈ വ്യക്തികളുടെ സൗഹൃദം ഒരു മലപ്പുറം ജില്ലാ മാതൃക കൂടിയാണ്.

Spread the News

Leave a Comment