anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അനുഗ്രഹ വിഷന്റെ എല്ലാ പ്രേക്ഷകർക്കും വിഷു ആശംസകൾ

മലയാളിയുടെ മനസ്സിന് കുളിർമയേകുന്ന ഒരു ഉത്സവമാണ് വിഷു. മേടം ഒന്നു മുതൽ മലയാള മാസം തുടങ്ങുന്നു എന്ന് കാഴ്ചപ്പാടും സമൃദ്ധിയുടെയും നിറവിന്റെയും ദൈവീകതയുടെയും അനുസ്മരണം ഈ വിഷു കണിയിലൂടെ സാധ്യമാകുന്നു. ഒരു വർഷത്തെ കാർഷിക സമൃദ്ധി സമ്പത്ത് ഈശ്വര വിശ്വാസം എന്നിവ വിളിച്ചോതുന്ന ചടങ്ങാണ് കണികാണൽ. സ്വർണ്ണവും പണവും കൊന്നപ്പൂവും ശ്രീകൃഷ്ണ വിഗ്രഹവും അരിയും നെല്ലും അവിലും മലരും ശർക്കരയും തേങ്ങയും ഇതു കൂടാതെ കാർഷിക വിളകളും കനിയിലൊരുക്കുന്നു.  നേരം പുലരുന്ന സമയത്ത് ഈ കണി കാണുന്ന അതിലൂടെ ആ വർഷം മുഴുവൻ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നാളുകളായി വരുന്നതിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കുന്നു. ഇതു കഴിഞ്ഞാൽ കൈക്കോട്ട് ചാൽ എന്ന ചടങ്ങ് നടക്കും വിത്തും വിളകളും നട്ടുപിടിപ്പിക്കുക എന്നതാണ് ഈ ചടങ്ങ്. ചുരുക്കത്തിൽ മലയാളിയുടെ മനസ്സിലെ സമ്പദ് സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകളാണ് വിഷു എന്ന ഉത്സവത്തിലൂടെ സാധ്യമാകുന്നത്. എല്ലാവർക്കും ഒരിക്കൽ കൂടി വിഷു ആശംസകൾ

Spread the News

Leave a Comment