anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മേൽശാന്തിക്ക് യാത്രയയപ്പ് നൽകി; ടി.എം നാരായണൻ നമ്പൂതിരി പുതിയ മേൽശാന്തിയായി സ്ഥാനമേറ്റു

WhatsApp Image 2026 03 25 at 7.20.55 PM

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി കാലാവധി പൂർത്തിയാക്കിയ ബ്രഹ്മശ്രീ മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരിക്ക് ദേവസ്വം യാത്രയയപ്പ് നൽകി. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ഉപഹാരങ്ങൾ സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭഗവദ് സേവനത്തിൻ്റെ സർട്ടിഫിക്കറ്റ് നൽകി. IMG 20260401 WA0119(1)

ദേവസ്വം ഭരണസമിതി അംഗങ്ങളായസി. മനോജ് ,.മനോജ് ബി നായർ എന്നിവർ സന്നിഹിതരായി.ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ മേൽശാന്തി സേവനത്തിൻ്റെ തിരിച്ചറിയൽ കാർഡ്‌ ചടങ്ങിൽ നൽകി. ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ ,അസി.മാനേജർ ലെജുമോൾ ഉൾപ്പെടെയുള്ള ക്ഷേത്രം ജീവനക്കാരും ഭക്തരും സന്നിഹിതരായി. ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള പുതിയ മേൽശാന്തിയായി പാലക്കാട് ചെർപ്പുളശേരി തെക്കുംപറമ്പത്ത് മന ടി.എം നാരായണൻ നമ്പൂതിരി സ്ഥാനമേറ്റു.

Spread the News

Leave a Comment

WhatsApp Image 2026 03 31 at 9.00.17 AM