anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വാർഷികാഘോഷവും , എൻഡോവ്മെന്റ് വിതരണവും.

WhatsApp Image 2026 03 25 at 7.20.55 PM

കരുമാനാംകുറുശ്ശി: കരുമാനാംകുറുശ്ശി ഗവ.എൽ.പി.സ്കൂളിന്റെ 104-ാം വാർഷികാഘോഷവും എൻഡോവ്മെന്റുകളുടെ വിതരണവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് കൗൺസിലറും ചെർപ്പുളശ്ശേരി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ  എം.ആർ.രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ , നഗരസഭ ചെയർ പേഴ്സൺ  ജംസിയ. കെ.ടി. വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ബി.ആർ.സി. ട്രെയ്നർ .പി.സി.ശിവശങ്കരൻ , പി.ടി.എ.പ്രസിഡണ്ട്  മായ കെ.ബി,SMC ചെയർപേഴ്സൺ മനീഷ, MPTA പ്രസിഡന്റ് അനിത,മുൻ പ്രധാന അധ്യാപകരായ  സതി അമ്മ ,  ജയശ്രീ . കെ. പി , സ്കൂൾ വികസന സമിതി കൺവീനർ KS നാരായണൻകുട്ടി, ക്ലബ്ബ് സെക്രെട്ടറി സുധീഷ് എന്നിവർ ആശംസകൾ പറഞ്ഞു. പ്രഥമാധ്യാപിക  പി.കെ.ബീന  സ്വാഗതവും  പി. ജയലക്ഷ്മി  നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കലാമേളയും ഉണ്ടായിരുന്നു.

Spread the News

Leave a Comment

WhatsApp Image 2026 03 31 at 9.00.17 AM