anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് പരിപാടികളിൽ പാർട്ടിക്കുള്ളിൽ രൂക്ഷ വിമർശനം

പാലക്കാട് :മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് പരിപാടികളിൽ പാർട്ടിക്കുള്ളിൽ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. ചിറ്റൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് മുരുകദാസിന് വേണ്ടിയോ നെന്മാറ, പാലക്കാട് എന്നീ നിയോജക മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾക്കായോ പിണറായി വിജയൻ പ്രചാരണത്തിനെത്തിയില്ല എന്നതാണ് വിമർശനത്തിന് പ്രധാന കാരണം 

പാലക്കാട് മലമ്പുഴ നിയോജകമണ്ഡലത്തിൽ എലപ്പുള്ളി പാറയിൽ നടന്ന എൽഡിഎഫ് റാലി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അവിടെ വിഎസ് അച്യുതാനന്ദന്റെ സന്തതസഹചാരിയായിരുന്ന കെ സുരേഷ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്നതാണ് മലമ്പുഴ എത്താൻ കാരണം. ഒറ്റപ്പാലത്തെ പ്രചരണ പരിപാടിയിൽ പാർട്ടിൽ നിന്നും പോയ പി കെ ശശിക്കെതിരെയാണ് പിണറായി വിജയൻ വരുന്നത്.പിണറായി വിജയൻ തനിക്ക് പിതാവിനെ പോലെയാണ് എന്ന് പറഞ്ഞിരുന്ന പി കെ ശശി ഐക്യ ജനാധിപത്യ മുന്നണിയിൽ എത്തുമ്പോൾ ഒറ്റപ്പാലം മണ്ഡലത്തിൽ പിണറായി വിജയൻ കെ പ്രേംകുമാറിന് അനുകൂലമായി എത്തിച്ചേരണമെന്ന് ജില്ലാ കമ്മിറ്റി വാശിപിടിച്ചതിന്റെ അടിസ്ഥാനത്തിലാണ് കടമ്പഴിപ്പുറത്ത് ഇന്ന് അദ്ദേഹം പങ്കെടുക്കുന്നത് എന്ന് സൂചനയുണ്ട്.

പട്ടാമ്പി, തൃത്താല എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.അതിൽ ഒരു മണ്ഡലത്തിൽ രാജേഷ് എം ബി യും മറ്റേത് സിപിഐ നേതാവായ മുഹമ്മദ് മുഹ്സിനും ആണ്. ഇതൊക്കെയാണ്പാർട്ടിക്കുള്ളിലെ വിമർശനങ്ങൾക്ക് പിന്നിലെ കാരണങ്ങൾ എന്നാണ് അറിയുന്നത്., എന്നാൽ പിണറായി വിജയന്റെ പ്രചാരണ പരിപാടികൾ ചില മണ്ഡലങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് വിമർശകർ പറയുന്നു. ഏതായാലും ഇലക്ഷന് മുമ്പ് ഒരു തവണ കൂടി പിണറായി വിജയൻ പാലക്കാട് ജില്ലയിൽ പരിഗണന നടത്തുമെന്നും മുതിർന്ന നേതാക്കൾ പറഞ്ഞു

റിപ്പോർട്ടർ കൃഷ്ണപ്രസാദ്

Spread the News

Leave a Comment