anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഞരളത്ത് ഹരിഗോവിന്ദൻ തെരഞ്ഞെടുത്തത് നല്ല വഴി.. പി മുരളി മോഹൻ

ചെർപ്പുളശ്ശേരി. മുസ്ലിംലീഗിലേക്കുള്ള പ്രവേശനം ഞരളത്ത് ഹരിഗോവിന്ദൻ എന്നല്ല ആർക്കും സ്വീകരിക്കാവുന്നതാണ് എന്ന് എനിക്ക് അഭിപ്രായം ഉണ്ട്. മലപ്പുറം ജില്ലയിൽ വളരെ വർഷങ്ങൾ താമസിച്ച ആർക്കും തന്നെ മുസ്ലിം ലീഗിനോട് വല്ലാത്ത ഒരു ഇഷ്ടവും സ്നേഹവും ബഹുമാനവും തോന്നും. ഒരുതരത്തിലുള്ള വർഗീയതയും അക്രമ രാഷ്ട്രീയവും കൊണ്ടുനടക്കാത്ത ഒരു പാർട്ടിയാണ് മുസ്ലിം ലീഗ്. ഒരിക്കൽ നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള വസതിയിൽ വൈകുന്നേരം എത്തുകയുണ്ടായി. അന്ന് നോമ്പുകാലമായിരുന്നു. ഞാനാണെങ്കിൽ ശബരിമലയ്ക്ക് വ്രതം എടുത്ത കാലവും. നോമ്പിനുള്ള ഭക്ഷണമെല്ലാം ഒരുക്കി വെച്ച സമയത്താണ് ഞാൻ അവിടെ എത്തുന്നത്. അന്ന് മന്ത്രിയായിരുന്ന നാലകത്ത് സൂപ്പി എന്നോട് പറഞ്ഞത് വെജിറ്റേറിയൻ ഭക്ഷണം ഓർഡർ    ചെയ്തിട്ടുണ്ടെന്നും അത് ഇപ്പോൾ വരും എന്നും പറഞ്ഞു. ബാങ്ക് വിളി കേട്ടിട്ടും ആരും ഭക്ഷണം കഴിച്ചില്ല. അങ്ങിനെ എന്റെ വെജിറ്റേറിയൻ ഭക്ഷണം വേഗത്തിൽ എത്തുകയും ഞങ്ങളെല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഒരു മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് എന്നെ അവഗണിച്ചു കൊണ്ടു തന്നെ അവരുടെ കാര്യങ്ങൾ നടത്താമായിരുന്നിട്ടും ആ ഭക്ഷണം എത്തിയശേഷം എല്ലാവരും ഒരുമിച്ച് കഴിക്കാം എന്ന് അദ്ദേഹം കരുതിയത് ഒരു മലപ്പുറത്തുകാരനും പ്രത്യേകിച്ച് മുസ്ലിം ലീഗുകാരനും ആയതുകൊണ്ട് മാത്രമാണെന്ന് ഞാനിന്നും വിശ്വസിക്കുന്നു. മലപ്പുറത്തുള്ള കോൺഗ്രസുകാർ എല്ലാവരും തന്നെ വോട്ട് ചെയ്യുന്നത് പല മണ്ഡലങ്ങളിലും കോണി ചിഹ്നത്തിൽ ആണ്. അവിടെ ഒന്നോ രണ്ടോ സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മത്സരിക്കുന്നത്. പിന്നെ എന്താണ് ഹരിഗോവിന്ദന് മുസ്ലിം ലീഗിൽ ചേരാനുള്ള തടസ്സം. ഹരിഗോവിന്ദന്റെ പോസ്റ്റിന് താഴെ പലരുടെയും കമന്റ് കണ്ടു അതിശയം തോന്നിപ്പോയി. കുട്ടിക്കാലം മുതൽ നമ്മൾ ഒരു വിടുന്ന ഭാരതം എന്റെ നാടാണ് എന്നു പറയുന്ന പ്രതിജ്ഞ എടുത്തവരല്ലേ നമ്മളെല്ലാം എന്നിട്ടും ഇപ്പോഴും ഈ മതേതര രാഷ്ട്രത്തിൽ എന്തിനാണ് ഇപ്പോഴും ജാതിയുടെയും മതത്തിന്റെയും പേരിൽ ഇങ്ങനെ ധ്രുവീകരണം നടത്തി ജീവിക്കുന്നത്. മുസ്ലിം ലീഗ് മാത്രമാണ് ഇതിൽ ഒന്നും പെടാതെ നിൽക്കുന്ന ഏക രാഷ്ട്രീയ പാർട്ടി. സിപിഐഎം കോൺഗ്രസ് എന്നിവയെല്ലാം മതേതര കാഴ്ചപ്പാടോടുകൂടി നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. എന്നാൽ ലീഗിന് മുമ്പിൽ മുസ്ലിം എന്ന പദം ആണോ നിങ്ങളെ ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്. എന്തൊക്കെ ന്യായവാദങ്ങൾ ഉന്നയിച്ചാലും ആർക്കും എപ്പോഴും ധൈര്യസമേതം ചേരാൻ പറ്റുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലിം ലീഗ് എന്നതിൽ തർക്കമില്ല.

ഡോക്ടർ പി മുരളീമോഹൻ

മാധ്യമപ്രവർത്തകൻ

Spread the News

Leave a Comment