ഷോർണൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ശങ്കുടി ദാസ് നയിക്കുന്ന പ്രചരണ യാത്ര അനങ്ങനടി പഞ്ചായത്തിലെ തരുവകോണത്തു നിന്നും ആരംഭിച്ചു. രാവിലെ കണ്ണാടി മണ്ണ് ശിവ വിഷ്ണു ക്ഷേത്രത്തിൽ ദർശനത്തിനു ശേഷമായിരുന്നു സ്ഥാനാർത്ഥി പര്യടനം തുടങ്ങിയത്. തുടർന്ന് പരിസരത്തെ വീടുകളിൽ സ്ഥാനാർത്ഥി നേരിട്ട് തന്നെ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചു. 
പാലക്കോട് തെരുവിൽ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ച ശേഷം കോതകുറിശ്ശി ചാത്തൻ സേവാ മഠത്തിൽ ദർശനവും നടത്തി.
ചേറമ്പറ്റ കാവിനടുത്തുള്ള സർജിക്കൽ ഇൻസ്ട്രുമെന്റ് ആൻഡ് റിസർച്ച് സെന്ററിൽ സന്ദർശനം നടത്തിയ ശേഷം അവർക്കു വേണ്ട ആവശ്യങ്ങളെ കുറിച്ച് സംസാരിക്കുകയും അത് നിറവേറ്റി കൊടുക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
ആദി ശങ്കരാ വിദ്യാനികേതനിൽ സ്ഥാനാർത്ഥി കുട്ടികളുമായും അധ്യാപകരുമായും സംവദിക്കുകയും അധ്യാപകരോട് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് അമ്പലവട്ടം പരിസരങ്ങളിൽ ഉള്ള വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വോട്ടഭ്യർത്ഥന നടത്തി. 
പനമണ്ണയിലെ വൈകുണ്ഠ വിഷ്ണു ക്ഷേത്ര ഉത്സവത്തോട്ടനുബന്ധിച്ച് നടത്തിയ പ്രസാദ ഊട്ടിൽ പങ്കെടുക്കുകയും നാട്ടുകാരുമായി ആശയവിനിമയം നടത്തുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.