anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

യുദ്ധവിരുദ്ധ സിനിമാ പ്രദർശനവും യുദ്ധവിരുദ്ധ കവിതാലാപനവും

മലപ്പുറം : രശ്മി ഫിലിം സൊസൈറ്റി മലപ്പുറം പ്രസ് ക്ലബ്ബിൻ്റെ സഹകരണത്തോടെ യുദ്ധവിരുദ്ധ സിനിമാപ്രദർശനവും യുദ്ധവിരുദ്ധ കവിതാലാപനവും നടത്തി.
മലപ്പുറം പ്രസ് ക്ലബ്ബിൽ നടന്ന പരിപാടി സെക്രട്ടറി വി.പി. നിസാർ ഉദ്ഘാടനം ചെയ്തു.
രശ്മി ഫിലിം സൊസൈറ്റി പ്രസിഡന്റ് മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി അനിൽ കുറുപ്പൻ, അഡ്വ .വി.എം .സുരേഷ് കുമാർ ,ഹനീഫ് രാജാജി എന്നിവർ സംസാരിച്ചു.

മണമ്പൂർ രാജൻബാബു,ബൈജു സി.പി., നീന ശബരീഷ്,ഉസ്മാൻ ഇരുമ്പുഴി, സേതുമാധവൻ എടരിക്കോട്,എന്നിവർ യുദ്ധവിരുദ്ധ കവിതകൾ അവതരിപ്പിച്ചു.
സെർഗി ഐ സൻസ്റ്റീനിൻ്റെ ബാറ്റിൽഷിപ്പ് പൊട്ടം കിൻ എന്ന വിഖ്യാത സിനിമ പ്രദർശിപ്പിച്ചു.

Spread the News

Leave a Comment