anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അവസരം തന്നാൽ എരുത്തേമ്പതി ഫാമിൽ കാർഷിക കോളേജ് നിർമ്മിക്കും: സുമേഷ് അച്യുതൻ* 

ചിറ്റൂർ നിയോജക മണ്ഡലത്തിൽ വിജയം യു.ഡി.എഫിനൊപ്പം നിന്നാൽ അടുത്ത അഞ്ച് വർഷത്തിനകം എരുത്തേമ്പതി ഫാമിൽ കാർഷിക കോളേജ് നിർമ്മിക്കുമെന്ന് ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതൻ. എരുത്തേമ്പതി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷത്തിനകം പ്രളയത്തിൽ തകർന്ന വില്ലൂന്നി – അണിപ്പൂർ പാലം പുതിയതായി നിർമ്മിക്കും. മൂന്ന് മാസം കൊണ്ട് പാലക്കാട് – പൊള്ളാച്ചി സംസ്ഥാന പാത പുനർ നിർമ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വണ്ണാമടയിൽ നടന്ന പരിപാടി ഡി.സി.സി സെക്രട്ടറി ടി.വൈ. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പൊൻരാജ് അധ്യക്ഷനായി. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് ഇൻ ചാർജ്ജ് പങ്കജാക്ഷൻ, മുതിർന്ന കോൺഗ്രസ് നേതാവ് കെ. ഗോപാലസ്വാമി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എസ്. തണികാചലം, രാജമാണിക്യം, നിയോജക മണ്ഡലം ചെയർമാൻ പി.രതീഷ്, മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ നേതാക്കളായ എം.സതീഷ്, ശാന്തകുമാർ, പട്ടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ശിവദാസ്‌, എരുത്തേമ്പതി പഞ്ചായത്ത് പ്രസിഡന്റ് ഷീജ, മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജഗദംബാൾ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അൻവിൻ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment