anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഗുരുവായൂർ ദേവസ്വം കീഴേടം വെർമാനൂർ ക്ഷേത്രത്തിലെ വിവിധ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചതിന്റെ സമർപ്പണം ദേവസ്വം ചെയർമാൻ ശ്രീ എ വി ഗോപിനാഥ് നിർവഹിച്ചു

വെർമാനൂർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ പ്രവേശന പാത_പാർക്കിങ് ഏരിയ , പുതിയ പ്രസാദ ഊട്ട് ഹാൾ_ വിശ്രമ മന്ദിരം, നവീകരിച്ച ശ്രീകോവിൽ _നമസ്കാര മണ്ഡപം എന്നിവയുടെ സമർപ്പണം 25.03.2026 ന് ബഹു ഗുരുവായൂർ ദേവസ്വം ചെയർമാൻ ശ്രീ എ വി ഗോപിനാഥ്‌ നിർവഹിച്ചു .ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് ,ശ്രീ സി. മനോജ് ,ശ്രീമതി എം യു ഷിനിജ, ശ്രീ മനോജ് ബി നായർ അഡ്മിനിസ്‌റേറ്റർ ശ്രീ ഒ ബി അരുൺ കുമാർ ദേവസ്വം മരമത്ത് വിഭാഗം ചീഫ് എഞ്ചിനിയർ ശ്രീ എം വി രാജൻ ,എക്സിക്യൂട്ടിവ് എഞ്ചിനിയർ ശ്രീ എം കെ അശോക് കുമാർ, അസി.എക്സി .എഞ്ചിനിയർ ശ്രീ വി ബി സാബു ,എഞ്ചിനീയർ ശ്രീമതി ഗായത്രി ദാസ് ദേവസ്വം ഇൻസ്‌പെക്ടർ ശ്രീ കെ പി അഭിൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി .പുനരുദ്ധാരണം ചെയ്ത ശ്രീകോവിലിന്റെ സമർപ്പണ ചടങ്ങിന് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെയും, ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാർമികത്വത്തിൽ ആചാര്യ വരണത്തോടെ നവീകരണ കലശത്തിന്റെ ആദ്യ ദിന ചടങ്ങുകൾ ആരംഭിച്ചു.

Spread the News

Leave a Comment