പാലക്കാട് മലമ്പുഴ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രഭാകരൻ മണ്ഡലത്തിലെ വിവിധതരങ്ങളിൽ വോട്ട് അഭ്യർത്ഥന നടത്തി.
മേരിലാൻഡ്, സി.സി.ഐ സിമന്റ് ഗോഡൗൺ, ജ്യോതിനിലയം സ്കൂൾ, പൊലീസ് ക്യാമ്പ്, സെന്റ് ആൻസ് സ്കൂൾ, വള്ളിക്കോട് ജംഗ്ഷൻ, വള്ളിക്കോട് എ.യു.പി സ്കൂൾ, സിമന്റ് ഗോഡൗൺ തുടങ്ങിയ സ്ഥലങ്ങളിൽ വോട്ട് അഭ്യർത്ഥന നടത്തി.
തുടർന്ന് ചേറ്റിൽവെട്ടി ഭഗവതി ക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്കെടുത്ത അദ്ദേഹം അന്നദാനത്തിൽ പങ്കുചേർന്നു.
ശേഷം ലാൽ നഗർ, പഴയ പഞ്ചായത്ത് പരിസരം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കാവിൽപ്പാട്, അംബലമുക്ക്, പുലകുന്നംപറമ്പ് എന്നിവിടങ്ങളിലും ജനസമ്പർക്കം പൂർത്തിയാക്കി.
വിവിധ സ്ഥലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരികൾ, അധ്യാപകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.