ചെർപ്പുളശ്ശേരി. മലബാർ പോളിടെക്നിക്കിന്റെ നേതൃത്വത്തിൽ മെഗാ ജോബ് ഫെയർ ഈ മാസം 16ന് തിങ്കളാഴ്ച നടക്കും എന്ന് പോളിടെക്നിക് അധികാരികൾ ചെർപ്പുളശ്ശേരിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നിരവധി കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മലബാർ പോളിടെക്നിക് ചെയർമാൻ മരക്കാർ മാരായ മംഗലം പറഞ്ഞു.