anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തദ്ദേശ തിരഞ്ഞെടുപ്പ് വ്യാഴാഴ്ച , പോളിങ് രാവിലെ ഏഴുമുതല്‍ പാലക്കാട്‌ ജില്ലയില്‍ 6724 സ്ഥാനാര്‍ഥികള്‍, 3054 പോളിങ് ബൂത്തുകള്‍…

പാലക്കാട്‌. തദ്ദേശ തിരഞ്ഞെടുപ്പ് വ്യാഴാഴ്ച . പോളിങ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ആറ് വരെ തുടരും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മുന്‍സിപാലിറ്റികളിലായി 6724 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മാറ്റുരയ്ക്കുന്നത്. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം *_പാലക്കാട് ജില്ലയിൽ 24,33,390 വോട്ടർമാരാണ് നിലവിലുള്ളത്. ഇതിൽ 12,81,805 സ്ത്രീകളും 11,51,562 പുരുഷന്മാരും 23 ട്രാൻസ്ജെൻഡേഴ്സും 87 പ്രവാസികളും ഉൾപ്പെടുന്നു._*

3054 പോളിംഗ് ബൂത്തുകളുണ്ട്. ഡിസംബര്‍ 13 ന് രാവിലെ എട്ട് മുതല്‍ 20 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ നടക്കും.

ഡിസംബര്‍ ഒന്‍പത് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് ദിവസമായ 11ന് പോളിങ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നീട് വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13നും ഡ്രൈ ഡേ ആയിരിക്കും.

Spread the News

Leave a Comment