ചെർപ്പുളശ്ശേരി. ഡിസംബർ 11ന് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി നഗരത്തിൽ തങ്ങളുടെ ശക്തി തെളിയിക്കുന്ന റാലി സംഘടിപ്പിച്ചു. 33 വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകരും റാലിയിൽ പങ്കെടുത്തു.