anugrahavision.com

വോട്ട് കള്ളൻമാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക; എസ് ഡി പി ഐ ചെർപ്പുളശ്ശേരിയിൽ ആസാദി സ്ക്വയർ സംഘടിപ്പിച്ചു

ചെർപ്പുളശ്ശേരി: “വോട്ട് കള്ളൻമാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക; സ്വാതന്ത്ര്യം ജന്മാവകാശമാണ് ” എന്ന സന്ദേശമുയർത്തി എസ് ഡി പി ഐ സംസ്ഥാന കമ്മറ്റി ക്യാമ്പയിനിൻ്റെ ഭാഗമായി ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ ഷൊർണൂർ മണ്ഡലം കമ്മറ്റി ചെർപ്പുളശ്ശേരിയിൽ ആസാദി സ്ക്വയർ സംഘടിപ്പിച്ചുImg 20250815 Wa0227

വൈകുന്നേരം 4.30ന്ന് ബസ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിക്കുന്ന പരിപാടി എസ് ഡി പി ഐ ആറൻമുള മണ്ഡലം പ്രസിഡണ്ട് മുഹമ്മദ്‌ റാഷിദ്‌ ചെങ്ങന്നൂർ ഉത്ഘാടനം ചെയ്തു

എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തിൽ എസ് ഡി പി ഐ സംസ്ഥാന മൊട്ടുക്കും ആസാദി സ്ക്വയർ നടത്തി വരുന്നുണ്ട് . ഇത്തവണ സംസ്ഥാനത്ത് മുന്നൂറിലധികം കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ ബ്രാഞ്ച്, പഞ്ചായത്ത് തലങ്ങളിൽ പതാക ഉയർത്തലും മധുര വിതരണവും നടന്നു. ജില്ലാ സെക്രട്ടറി മജീദ് ഷൊർണൂർ ആശംസ അർപ്പിച്ച് സംസാരിച്ചു. മണ്ഡലം കമ്മറ്റിയംഗവും, ഷൊർണൂർ മുൻസിപ്പൽ കൗൺസിലറുമായ മുസ്തഫ ടി എം സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡണ്ട് മുസ്ഥഫ കുളപ്പുള്ളി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹിം വീട്ടിക്കാട് സ്വാഗതവും, ചെർപ്പുളശ്ശേരി മുൻസിപ്പൽ കമ്മറ്റി പ്രസിഡണ്ട് ഹംസ തൂത നന്ദിയും പറഞ്ഞു

Spread the News

Leave a Comment