കൊച്ചി. മലയാള താരങ്ങളുടെ സംഘടനയായ അമ്മയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ശ്വേതാ മേനോൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും, വൈസ് പ്രസിഡന്റുമാരായി ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവരെ തിരഞ്ഞെടുത്തു. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായാണ് ഒരു വനിതയെ തെരഞ്ഞെടുക്കപ്പെടുന്നത് .