മങ്കട. കേരള ബുക്ക് ഓഫ് റെക്കോർഡ് ജേതാവും,
കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസനെ ഉപഹാരം നൽകി ആദരിച്ചു.കടന്നമണ്ണ തെക്കിനിയേടത്ത് ശിവക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വള്ളുവനാട് രാജവംശ പ്രതിനിധി കെ.സി.രാജരാജവർമ്മയാണ് പൊന്നാടയും,ഉപഹാരവും നല്കി ആദരിച്ചത്. അനുഷ്ഠാന കലയായ കളംപാട്ടിനെ ജനകീയമാക്കുന്ന ശ്രീനിവാസൻ്റെ കളംപാട്ട് ശില്പശാല ഇതിനോടകം 270 വേദികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഭാഗവതാചാര്യ സാവിത്രി രാജൻ,ക്ഷേത കമ്മറ്റി ഭാരവാഹികളായ മുരളീധരൻ,സദാനന്ദൻ, ഹരിദാസ്,രമേശൻ,പ്രദീപ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.