വാണിയംകുളം ടി.ആർ.കെ ഹൈസ്ക്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്ക്കൂളിലെ എൻ.സി.സി, സ്കൗട്ട് സ് & ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ പരേഡ് നടന്നു. വിദ്യാർത്ഥികളുടെ വന്ദേമാതരം, ദേശഭക്തി ആലാപനം തുടങ്ങിയ കലാപരിപാടികൾ ഉണ്ടായി. സ്കൂൾ ഹെഡ് മാസ്റ്റർ സി. കലാധരൻ സ്വാതന്ത്ര്യ ദിന സന്ദേശവും ആശംസകളും നേർന്നു. അധ്യാപകരായ പി. ഉല്ലാസ്, പി.സുജിത്ത്, നിസാർ ഷാ, പി.വേണുഗോപാൽ, എസ്.എസ്. രമാനന്ദൻ, ശ്രീജ.കെ.എം, സുജ. പി, രജശ്രീ, ദുർഗ്ഗ. പി.ഡി., ജയശ്രീ, ശിശിര, സബിത തുടങ്ങിയവർ നേതൃത്വം നൽകി.