anugrahavision.com

രജനികാന്തിന്റെ “കൂലി” ആഗസ്റ്റ് 14-ന്.

കൊച്ചി. സൂപ്പർ സ്റ്റാർ
രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ”കൂലി ”
ആഗസ്റ്റ് 14-ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും
കേരളത്തിൽ എച്ച്.എം അസോസിയേറ്റ്സ് “കൂലി ” തിയേറ്ററുകളിൽ എത്തിക്കും.
രജനികാന്തിൻ്റെ 171 -മത് ചിത്രമായ “കൂലി”യിൽ നാഗാർജുന,ഉപേന്ദ്ര, സത്യരാജ്,സൗബിൻ ഷാഹിർ,ശ്രുതിഹാസൻ, റീബ മോണിക്ക ജോൺ, ജൂനിയർ എം.ജി. ആർ,മോനിഷ ബ്ലെസി തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.Img 20250813 Wa0031
അമീർ ഖാൻ,പൂജ ഹെഗ്‌ഡെ തുടങ്ങിയവർ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നു.
സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ചിരിക്കുനന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം മലയാളിയായ ഗിരീഷ് ഗംഗാധരൻ നിർവ്വഹിക്കുന്നു.
എഡിറ്റർ- ഫിലോമിൻ രാജ്.സംഗീതം-അനിരുദ്ധ് രവിചന്ദ്രർ,
ഗാനരചന- മുത്തുലിഗം,ഗായകർ-
അനിരുദ്ധ് രവിചന്ദർ , ടി. രാജേന്ദ്രൻ, അറിവ്.
നാന്നൂറ് കോടി മുതൽമുടക്കുള്ള ഈചിത്രം സ്റ്റാൻഡേർഡ് , ഐമാക്സ് ഫോർമാറ്റു കളിൽ റിലീസ് ചെയ്യും.
ആക്‌‌ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന,ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് “കൂലി “.
അപൂർവരാഗങ്ങളിൽ തുടങ്ങി കൂലി എത്തി നിൽക്കുന്ന രജനികാന്തിൻ്റെ ചലച്ചിത്ര ജീവിതത്തിൻ്റെ അമ്പത് വർഷം പൂർത്തിയാകുമ്പോൾ സംജാതമായ മറ്റൊരു അത്ഭുതമാണ് രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ഈ സ്റ്റൈൽ സിനിമ.
പി ആർ ഒ-എ എസ് ദിനേശ്.

Spread the News

Leave a Comment