anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഇമാക്’ സൈലന്റ് ഹീറോസ് അവാർഡ്‌സ് ജൂൺ 06ന് തൃശ്ശൂരിൽ*

തൃശൂർ, 29 ഏപ്രിൽ 2026: കേരളത്തിലെ ഇവന്റ് മാനേജര്‍മാരുടെ സംഘടനയായ ‘ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള (ഇമാക്) സൈലന്റ് ഹീറോസ് അവാര്‍ഡുകളുടെ എട്ടാം പതിപ്പ് ജൂൺ 06ന് തൃശൂർ ഹയാത്ത് റീജൻസിയിൽ നടക്കും. കേരളത്തിലുടനീളമുള്ള ഇവന്റ് മാനേജര്‍മാരുടെ സുസ്ഥിര സേവനങ്ങളെ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇമാക് അവരുടെ പാര്‍ട്‌നേഴ്‌സിനായി അവാര്‍ഡുകള്‍ നല്‍കുന്നത്. വര്‍ഷങ്ങളായി സംസ്ഥാനത്തിലുടനീളമുള്ള ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളെയും പ്രഫഷണലുകളെയും ആദരിക്കുകയും അനുമോദിക്കുകയും ചെയുന്ന വേദിയാണ് ഇമാക് സൈലന്റ് ഹീറോസ് അവാര്‍ഡ്സ്.

ഇവന്റ് ഡെക്കോര്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ടെക്നിക്കല്‍ സപ്പോര്‍ട്ട് & സൊല്യൂഷന്‍സ്, എന്റര്‍ടൈന്‍മെന്റ് ഡിസൈന്‍, വെന്യു ആന്‍ഡ് കാറ്ററിംഗ് സൊല്യൂഷന്‍സ്, പേഴ്‌സണലൈസ്ഡ് സൊല്യൂഷന്‍സ് എന്നിങ്ങനെ 5 തലങ്ങളിലായി 60 വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ 2026-ലെ സൈലന്റ് ഹീറോസ് അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനിക്കും. രാജ്യത്തുടനീളമുള്ള വ്യവസായ വിദഗ്ധരുടെ 14 അംഗ ജൂറിയാണ് അവാര്‍ഡുകള്‍ വിലയിരുത്തുന്നത്.

“ഓരോ പരിപാടിയും വിജയമാക്കുന്നതിൽ പിന്നിൽ പ്രവർത്തിക്കുന്നവരുടെ സമർപ്പണവും പരിശ്രമവുമെല്ലാം അംഗീകരിക്കുകയും ആഘോഷിക്കുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യം. കേരളത്തിലെയും പുറത്തുംനിന്നുമുള്ള 700-ലധികം ഏജൻസികളെ ഒരുമിച്ച് കൊണ്ടുവന്ന്, ഇവന്റ് വ്യവസായത്തിലെ കേരളത്തിലെ ഏറ്റവും വലിയ ഒത്തുചേരലിനാണ് വേദി ഒരുങ്ങുന്നത്.” ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.

കേരളത്തിലെ വിവിധ ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളെ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരികയും അതുവഴി ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളുടെ ഏക പ്രതിനിധി സംഘടനയായി മാറുകയും ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് 2009 ജൂലൈ 01 ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള ‘ഇമാക് ‘രൂപീകരിച്ചത്. ഇവന്റ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് മാനേജ്മെന്റ് അസോസിയേഷനുമായി ‘ഇമാക്’ ന് അഫിലിയേഷന്‍ ഉണ്ട്.

പരിപാടിയില്‍ ബി2ബി എക്സ്പോ, വിജ്ഞാന സെഷനുകള്‍, മുഖ്യപ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, അവാര്‍ഡുകള്‍, വിനോദപരിപാടികള്‍ എന്നിവ നടക്കും.

ഇമാക് പ്രസിഡന്റ് രാജു കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് ധിഷൻ അമ്മാനത്ത്, ജനറൽ സെക്രട്ടറി ബഹനാൻ കെ. അരീക്കൽ, ട്രഷറർ പ്രവീൺ ചന്ദ്രൻ, സൈലന്റ് ഹീറോസ് – 2026 കൺവീനർ ജോയൽ ജോൺ, മീഡിയ ഹെഡ് ജിൻസി തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Spread the News

Leave a Comment