ചെർപ്പുളശ്ശേരി: പരിസ്ഥിതി സംബന്ധിയായ മികച്ച സിനിമയ്ക്കുള്ള ജെ.സി.ഡാനിയേൽ സ്മാരക സ്പെഷ്യൽ ജൂറി അവാർഡ് “മൂത്താശാരി” എന്ന സിനിമയ്ക്ക് ലഭിച്ചതിൽ പ്രമുഖ പരിസ്ഥിതി സംഘടനയായ അടയ്ക്കാപുത്തൂർ സംസ്കൃതിക്ക് ഏറെ സന്തോഷം . പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി എടുത്ത ചിത്രം എന്നതിനുമപ്പുറം ഇതിന്റെ നിർമ്മാതാവും കേന്ദ്രകഥാപാത്രവുമായ മൂത്താശാരിയായി വേഷമിടുന്ന ഡോക്ടർ വേണുഗോപാലും, പ്രമുഖ പരിസ്ഥി പ്രവർത്തകനും അടക്കാപുത്തൂർ സംസ്കൃതിയുടെ ചെയർമാൻ രാജേഷ് അടയ്ക്കപുത്തൂരുമായിട്ടുള്ള ദീർഘനാളത്തെ സൗഹൃദവുമാണ് ഈ സന്തോഷത്തിന് കാരണം.ഈ ചിത്രത്തിൽ രാജേഷ് അടയ്ക്കാപുത്തൂർ ഒരു പരിസ്ഥിതി പ്രവർത്തകനായി അഭിനയിക്കുന്നുമുണ്ട് മാത്രമല്ല.. വാദ്യകുലപതി പത്മശ്രീ ശങ്കരൻകുട്ടി മാരാർ ഒരു അതിഥി വേഷത്തിൽ എത്തുന്നു എന്നൊരു പ്രത്യേകതയും കൂടിയുണ്ട് ഈ ചിത്രത്തിന്.കപ്പുർ ഫിലിംസിന്റെ ബാനറിൽ ഡോക്ടർ വി.വേണുഗോപാലും,സുശീലയും ചേർന്ന് നിർമ്മിച്ച മുത്താശരിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എഴുത്തുകാരനും,തിരക്കഥാകൃത്തുമായ സുരേഷ് ഇരിങ്ങല്ലൂരാണ്
കാലികപ്രസക്തവും,കലാമൂല്യവും, ആരോഗ്യ ബോധവൽക്കരണവുമൊക്കെയായിട്ടുള്ള സാമൂഹിക പ്രതിബദ്ധതയോടെ ഒട്ടേറെ വർക്കുകൾ ഡോക്ടർ വേണുഗോപാലിന്റെ നിർമ്മാണത്തിൽ സുരേഷ് ഇരിങ്ങല്ലൂർ ഒരുക്കിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് പ്രകൃതി സംരക്ഷണം പ്രമേയമാക്കി രാജേഷ് അടയ്ക്കാപുത്തൂർ സംവിധാനം ചെയ്ത “ചിതകൾ പൂക്കുമ്പോൾ” എന്ന ഡോക്യുമെന്ററി ഡോക്ടർ വേണുഗോപാൽ നിർമ്മിച്ചിരുന്നു മുത്തശ്ശാരി ചിത്രീകരണ വേളയിൽ ഒരു പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് ഇതിൽ അഭിനയിച്ച നൂറിൽ അധികം വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ നൽകിയിരുന്നു . അതോടൊപ്പം തന്നെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 200ലധികം ഫലവൃക്ഷതൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. പെരിന്തൽമണ്ണയിലും സമീപപ്രദേശങ്ങളിലും സന്നദ്ധ സംഘടനകളുടെയും, സ്കൂളുകളുടെയും സഹകരണത്തോടെ അടക്കാപുത്തൂർ സംസ്കൃതിയുടെ നേതൃത്വത്തിൽ ഡോക്ടർ ഇപ്പോഴും ഹരിത പദ്ധതികൾ നടപ്പിലാക്കി വരുന്നു ആതുര സേവനത്തോടൊപ്പം നാടകങ്ങളിലും, ഹ്രസ്വചിത്രങ്ങളിലും പുറമേ മുപ്പതിലധികം സിനിമകളിൽ മുൻനിര നായകന്മാരോടൊപ്പം വേണു ഡോക്ടർ വേഷമിട്ടിട്ടുണ്ട്. വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി സമർപ്പിച്ച ഈ ചിത്രം അടുത്തദിവസം തിയേറ്ററുകളിൽ എത്തും
2 thoughts on “മൂത്താശ്ശാരി”സിനിമ ക്ക് ലഭിച്ച ജെ.സി ഡാനിയേൽ പുരസ്കാരത്തിന് ഏറെ സന്തോഷം അടയ്ക്കാപുത്തുർ സംസ്കൃതിക്ക്*”
https://shorturl.fm/gOQDF
https://shorturl.fm/CKKFv