പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനഞ്ചാം അന്താരാഷ്ട്ര ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം (HALF) ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 69 ഹ്രസ്വചിത്രങ്ങൾ മാറ്റുരയ്ക്കും. സെപ്തംബര് 13 , 14 തിയ്യതികളിലായി പാലക്കാട് ലയൺസ് സ്‌കൂളിലെ ഗോൾഡൻ ജൂബിലി ഹാളിൽ വെച്ചാണ് മേള നടക്കുന്നത്. അഞ്ചു മിനിറ്റിൽ താഴെയുള്ള ‘ഹാഫ്’ വിഭാഗത്തിൽ 47 ചിത്രങ്ങളും ഒരു മിനിറ്റിൽ താഴെയുള്ള ‘മൈന്യൂട്ട്’ വിഭാഗത്തിൽ 22 ചിത്രങ്ങളുമടക്കം 69 ഹ്രസ്വചിത്രങ്ങൾ ആണ് പ്രദർശനയോഗ്യത നേടിയത്.
ചലച്ചിത്ര മേഖലയിലെ പ്രഗത്ഭർ അടങ്ങുന്ന മൂന്നംഗ ജൂറി തിരഞ്ഞെടുക്കുന്ന ചിത്രത്തിന് ‘അഞ്ചു മിനിറ്റ്’ വിഭാഗത്തിൽ ‘ഗോൾഡൻ സ്ക്രീൻ’ അവാർഡും ഒരു മിനിറ്റ് വിഭാഗത്തില്‍ ‘സിൽവർ സ്ക്രീൻ’ അവാർഡും നല്കും. അൻപതിനായിരം രൂപയും, ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ അവാർഡ്. അതേ വിഭാഗത്തിൽ അയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അഞ്ച് റണ്ണർ അപ്പ് അവാർഡുകളും നൽകും. പതിനായിരം രൂപയും ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് സിൽവർ സ്ക്രീൻ’ അവാർഡ്.
ഇന്ത്യക്കു പുറമെ ഇറാൻ, ഇറാക്ക്, കുവൈറ്റ്, യു എ ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുത്തിരിക്കുന്നത്. മത്സരേതര വിഭാഗത്തിൽ ഇൻസൈറ്റ് നിർമ്മിച്ച ഹൈക്കു ചിത്രങ്ങളും,ഹ്രസ്വ ചിത്രങ്ങളും പ്രദര്ശിപ്പിക്കുന്നതിനു പുറമെ ഇറാനിയൻ ചിത്രങ്ങൾക്കായി “ഇറാനിയൻ ഷോർട്സ് ” എന്നപേരിൽ ഇറാനിയൻ ഹ്രസ്വചിത്രങ്ങളുടെ ഒരു റെട്രോസ്‌പെക്റ്റിവ് ഈ മേളയിൽ ഉണ്ടായിരിക്കും. പതിവുപോലെ ഓരോ ചിത്രവും പ്രദർശിപ്പിച്ച ശേഷം ചലച്ചിത്ര പ്രവർത്തകരും കാണികളും തമ്മിൽ നടത്തുന്ന ഓപ്പൺ ഫോറം ചർച്ച ഈ മേളയുടെ പ്രത്യേകതയാണ്.
മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9446000373 , 9496094153 , 9447408234 എന്നീ നബീറുകളിൽ ബന്ധപ്പെടാവുന്നതാണ്.
1 thought on “പതിനഞ്ചാം ഇൻസൈറ്റ് ഹാഫ് ചലച്ചിത്രമേളയിൽ മാറ്റുരയ്ക്കാൻ 69 ചിത്രങ്ങൾ”
https://shorturl.fm/DZVQR