anugrahavision.com

ശ്വേതാ മേനോന്റെ കേസിൽ ഹൈക്കോടതി ഇടപെട്ടു… നിലവിലെ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി

കൊച്ചി. ചലച്ചിത്ര നടി ശ്വേതാ മേനോനെതിരെ പരാതി വന്ന സാഹചര്യത്തിൽ കേസെടുക്കാൻ എറണാകുളം സിജെ കോടതി അനുവദിച്ചിരുന്നു. ഇതനുസരിച്ച് പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ശ്വേതാ മേനോൻ അഭിഭാഷകൻ വഴി ഹൈക്കോടതിയെ സമീപിക്കുകയും വാദം കേട്ട് ഹൈക്കോടതി സിജെഎം കോടതിയെ വിമർശിക്കുകയും എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം കേസുകൾ എടുക്കുന്നതെന്ന് ആരായി ചെയ്തു. ശ്വേതാ മേനോൻ അമ്മ സംഘടനയിൽ പ്രസിഡണ്ടായി വരുന്നതിൽ ചിലർക്കുള്ള അമർഷമാണ് ഇത്തരത്തിൽ നടിക്കെതിരെ കേസ് കൊടുക്കാൻ ഇടയാക്കിയത് എന്നാണ് ചലച്ചിത്ര ലോകം പറയുന്നത്. ഏതായാലും ശ്വേതാ മേനോനെതിരെയുള്ള കേസുകൾ നിലനിൽക്കില്ല എന്നത് തന്നെയാണ് ഹൈക്കോടതി പറഞ്ഞതും. ഇതോടെ ശ്വേതാ മേനോൻ എതിരെയുള്ള കേസുകൾ തീർപ്പായി എന്ന് മാത്രമല്ല അമ്മ സംഘടനയിൽ പ്രസിഡണ്ടായി വരാനുള്ള സാധ്യത തെളിയുകയും ചെയ്തു. ചലച്ചിത്ര നടിമാരായ സീമ ജി നായർ ചലച്ചിത്രതാരം മാല പാർവതി തുടങ്ങിയ നടികൾ ശ്വേതാ മേനോൻ അനുകൂലമായി രംഗത്ത് വന്നിരുന്നു. നടന്മാരായ ദേവൻ രവീന്ദ്രൻ തുടങ്ങിയവരും ശ്വേതാ മേനോന് അനുകൂലിച്ച് സംസാരിച്ചിരുന്നു. എന്നാൽ അമ്മ സംഘടനയിൽ പൂര രൂക്ഷമാകുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇലക്ഷൻ നടക്കുന്ന ആഗസ്റ്റ് 15ന് നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നതാണ് ചലച്ചിത്ര മേഖലയിൽ നിന്നുള്ള പ്രമുഖരുടെ അഭിപ്രായം അല്ലാത്തപക്ഷം അമ്മ സംഘടനയിൽ പിളർപ്പടക്കം ഉണ്ടാകും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

Spread the News

1 thought on “ശ്വേതാ മേനോന്റെ കേസിൽ ഹൈക്കോടതി ഇടപെട്ടു… നിലവിലെ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി”

Leave a Comment