പാല. പാലാ മുണ്ടാങ്കലിൽ ഇന്ന് രാവിലെ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് സ്ത്രീകൾ മരണമടഞ്ഞു. കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് 38 നെല്ലൻ കുഴിയിൽ മേലുകാവ് മറ്റം പ്രവിത്താനം അല്ല പാറ പാലക്കുഴിക്കുന്നേൽ ജോമോൾ സുനിൽ 35 എന്നിവരാണ് മരണമടഞ്ഞത്
എതിരെ അമിതവേഗതയിൽ വന്ന കാർ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയും അപകടം ഉണ്ടാവുകയും ചെയ്തു എന്നതാണ് പറയുന്നത്. ജോമോളുടെ മകളും പാലാ സെൻമേരി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ അന്നമോൾ ഗുരുതരമായ അവസ്ഥയിൽ പല മരിയൻ സെന്റർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


