കൊച്ചി. മലയാളത്തിലെ താര സംഘടനയായ അമ്മയിൽ പോര് രൂക്ഷമാവുകയാണ്. സംഘടനയിലെ നിയമങ്ങൾ അനുസരിച്ച് അംഗങ്ങൾ പ്രവർത്തിക്കുന്നില്ല എന്നും നൂറുകണക്കിൽ അവശത അനുഭവിക്കുന്ന താരങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമമാണ് പലരും നടത്തുന്നതെന്നും ചില താരങ്ങൾ പറയുന്നു. നിലവിൽ താര സംഘടനയായ അമ്മ 9 കോടി രൂപയിലധികം ജി എസ് ടി വകയിൽ സർക്കാരിൽ അടയ്ക്കാൻ ഉണ്ടെന്നും ഇത് കിട്ടാത്ത പക്ഷം നികുതി വകുപ്പ് ജപ്തി നടപടികളിലേക്ക് അടക്കം കടക്കും എന്നുമാണ് സൂചന. കാലാകാലങ്ങളിൽ സംഘടന വിവിധ പരിപാടികളിലൂടെ പണം സമാഹരിക്കാറുണ്ടെന്നും ഇപ്പോൾ ഇത്തരം നടപടികൾ ഒന്നും തന്നെ ഉണ്ടാകാറില്ലെന്നും താരങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇടവേള ബാബു സെക്രട്ടറി ആയിരിക്കുന്ന സമയത്ത് വിദേശരാജ്യങ്ങളിൽ അടക്കം പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് സംഘടനയിലേക്ക് പണം സ്വരൂപിക്കാരുണ്ടായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ചില അംഗങ്ങൾ പുറത്തു പോകേണ്ട സാഹചര്യം ഉണ്ടാവുകയും തുടർന്ന് അഡ്ഹോക്ക് കമ്മിറ്റി സംഘടനയുടെ നിയന്ത്രണം ഏറ്റെടുക്കുകയും തുടർന്ന് പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ആവശ്യപ്പെടുകയും ആയിരുന്നു. എന്നാൽ ആരോപണ വിധേയരായ താരങ്ങൾ സംഘടനയുടെ തലപ്പത്തേക്ക് വരുന്നതിന് എതിർപ്പ് പ്രകടിപ്പിച്ച ചില താരങ്ങളോട് രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിക്കുകയും, തെരഞ്ഞെടുപ്പിൽ നല്ലൊരു മത്സരം ഉണ്ടാകുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതോടെയാണ് താരങ്ങൾ തമ്മിൽ വടംവലി രൂക്ഷമായത്. താരങ്ങൾ നടത്തുന്ന ചെറിയ പരിപാടികൾ അടക്കം വലിയ തുകയ്ക്ക് യൂട്യൂബ് ചാനലുകൾക്ക് വിൽക്കുന്ന പ്രവണതയും നേരത്തെ കണ്ടു വരുന്നതാണ്. എന്നാൽ ഈ കരാറെടുത്ത് യൂട്യൂബ് ചാനലുകൾ അമ്മയുള്ള സ്നേഹം കൊണ്ടാണ് ഇത്തരം പരിപാടികൾക്ക് തങ്ങളെ പ്രാപ്തരാക്കിയതെന്ന് തുറന്നു പറയുകയും ചെയ്തു. മലയാള സിനിമ താരങ്ങൾ രൂപീകരിച്ച അമ്മ എന്ന സംഘടന നല്ല നിലയിൽ പ്രവർത്തിക്കണം എന്നാണ് പ്രേക്ഷകരുടെ ആവശ്യം. നിലവിലുള്ള പൊട്ടലും ചീറ്റലും എല്ലാം മാറ്റി നല്ല രീതിയിൽ സംഘടന മുന്നോട്ടുകൊണ്ടുപോയാൽ മാത്രമേ മലയാള സിനിമ താരങ്ങൾക്ക് ഇനി രക്ഷയുള്ളൂ എന്നത് തന്നെയാണ് വാസ്തവം. അതിനായി മുതിർന്ന താരങ്ങൾ ഉടനെ മികച്ച തീരുമാനങ്ങളുമായി മുന്നോട്ടുവരും എന്നതാണ് താരങ്ങളും പറയുന്നത്.
1 thought on “താരസംഘടന അമ്മയിൽ പോര് രൂക്ഷമാകുന്നു”
https://shorturl.fm/UvYq0