കൊച്ചി. ഇന്നലെ അന്തരിച്ച ചലച്ചിത്രതാരം നവാസിന്റെ മൃതദേഹം ആലുവ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് മൂന്ന് മണി വരെ വീട്ടിലും തുടർന്ന് ആലുവ ജുമാ മസ്ജിദിലും സൂക്ഷിക്കുന്ന മൃതദേഹം 5 15 ന് സംസ്കരിക്കും. നിരവധി സുഹൃത്തുക്കളും നവാസിനെ സ്നേഹിക്കുന്നവരും വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ഇന്നലെയാണ് നവാസ് അബൂബക്കർ ഹൃദയസ്തംഭനം മൂലം കൊച്ചിയിൽ നിര്യാതനായത്. നിരവധി ചലച്ചിത്രങ്ങളിൽ നവാസ് അഭിനയിച്ചിട്ടുണ്ട്.