*മഞ്ഞപ്പിത്തം : ജാഗ്രത പാലിക്കണം -ആരോഗ്യ വകുപ്പ്*
ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി ഹെപ്പറ്റൈറ്റീസ് – എ ( മഞ്ഞപിത്തരോഗം) റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഹെപ്പറ്റൈറ്റീസ് – എ അഥവാ മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു രോഗമാണ്. ഹെപ്പറ്റൈറ്റീസ് – എ വൈറസ് കാരണമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നത് മൂലം കരളിലെ കോശങ്ങള്‍ നശിക്കുകയും കരളിൻ്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുന്നു. ഇതിനാല്‍ മഞ്ഞനിറത്തിലുളള ബിലിറൂബിൻ്റെ അംശം രക്തത്തില്‍ കൂടുകയും മഞ്ഞപ്പിത്തത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുളള മൂത്രം, ചര്‍മ്മത്തിലും കണ്ണിലും മഞ്ഞനിറം, എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
രോഗബാധിതനായ ഒരാളുടെ മലം മൂലം മലിനമായ ജലത്തിലൂടെയും, ആഹാരത്തിലൂടെയും, തുറന്ന് വച്ച ഭക്ഷണ പദാർത്ഥങ്ങളിൽ ഈച്ച വന്നിരുന്ന് മലിനമാക്കപ്പെട്ട് ആ ഭക്ഷണം കഴിക്കുന്നതിലൂടെയും, രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഈ രോഗം പകരുന്നത്. ലക്ഷണങ്ങള്‍ നോക്കി ലാബ് പരിശോധനയിലൂടെയാണ് മഞ്ഞപ്പിത്തരോഗം സ്ഥിരീകരിക്കുന്നത്.
*പ്രതിരോധമാര്‍ഗ്ഗങ്ങള്‍*
* രോഗം സ്ഥിരീകരിച്ചയാൾ / രോഗലക്ഷണങ്ങള്‍ ഉളളവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. രോഗ പകർച്ച തടയുക
* രോഗബാധിതരായവര്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക ,ഭക്ഷണം പങ്കു വയ്ക്കാതിരിക്കുക.
• വ്യക്തി ശുചിത്വം ശരിയായി പാലിക്കണം . നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക. ശൗചാലയത്തിൽ പോയ ശേഷം കൈകൾ സോപ്പും വെള്ളവുമുപയോഗിച്ചു വൃത്തിയായി കഴുകി അണുവിമുക്തമാക്കുക
* രോഗി ഉപയോഗിച്ച പാത്രങ്ങള്‍, തുണി എന്നിവ മറ്റുളളവര്‍ ഉപയോഗിക്കാതിരിക്കുക. ഇത്തരം വസ്തുക്കൾ അണുനശീകരണം നടത്തിയതിനുശേഷം മാത്രം ഉപയോഗിക്കുക. രോഗി ഉപയോഗിച്ച കക്കൂസ് ബ്ലീച്ചിങ് സൊല്യൂഷൻ (1 ലിറ്റർ വെള്ളത്തിൽ 30 ഗ്രാം കണക്കിൽ) ഒഴിച്ചു വൃത്തിയാക്കേണ്ടതാണ്.
* ഛര്‍ദ്ധി ഉണ്ടെങ്കിൽ ശൗചാലയത്തില്‍ തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
• കുട്ടികളുടെ മലം തുറസ്സായ സ്ഥലം, കുളിമുറി, വാഷ് ബെയിസിന്‍ എന്നിവിടങ്ങളില്‍ ഉപേക്ഷിക്കാതെ ശൗചാലയത്തിൽ മാത്രം സംസ്ക്കരിക്കുക.
• പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക.
* മഞ്ഞപിത്തം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്ത് കുടിവെളള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. (1000 ലിറ്റർ വെള്ളത്തിന് 5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ എന്ന അനുപാതത്തിൽ).
* ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനു മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്‍റ് കഴുകി അണുവിമുക്തമാക്കുക.
* ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഈച്ചയും മറ്റ് പ്രാണികളും കടക്കാത്ത വിധം മൂടിവെയ്ക്കുക.
* കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കാരുത്.
* മഞ്ഞപിത്തം മൂലമുളള പനി മാറുന്നതിനായി ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്നുകൾ കഴിക്കാതിരിക്കുക.
* ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ചികിത്സ തേടുക. സ്വയം ചികിത്സ അരുത്.
* പരിശോധനയും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നോ ഒറ്റമൂലി ചികിത്സയോ സ്വീകരിക്കാതിരിക്കുക.
*അപേക്ഷ ക്ഷണിച്ചു*
അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം എന്ന പദ്ധതിയിലേക്ക് ആഗസ്റ്റ് 16 നകം അപേക്ഷിക്കാം. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ബി.എസ്.സി നഴ്സിങ്, ജനറല്‍ നഴ്സിങ്, എം.എല്‍.ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ തുടങ്ങി പാരമെഡിക്കല്‍ യോഗ്യതയുള്ളവര്‍, എഞ്ചിനീയറിങ്, പോളിടെക്നിക്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. 19 മുതല്‍ 30 വരെയാണ് പ്രായപരിധി. താല്‍പര്യമുള്ളവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, റെസിഡെന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍, വിദ്യഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുള്‍പ്പെടുന്ന അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
*അതിഥി അധ്യാപക ഒഴിവ്*
പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ വീണ വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 30ന് രാവിലെ 10 ന് കോളേജില്‍ നടക്കും. ബിരുദാനന്തര ബിരുദവും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അഭിമുഖത്തിന്റെ ഭാഗമാകാം. ഫോണ്‍: 0491 2527437
*അതിഥി അധ്യാപക ഒഴിവ്*
പാലക്കാട് വിക്ടോറിയ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ അതിഥി അധ്യാപക ഒഴിവ്. യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിന്റെ ഭാഗമാകം. ബിരുദാനന്തര ബിരുദ 55% ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂലൈ 30-ന് രാവിലെ 10.30 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491 2576773
*ലേലം ചെയ്യും*
പാലക്കാട് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസ് പരിധിയിലുള്ള മരങ്ങളും മരത്തിന്റെ ശിഖരങ്ങളും ലേലം ചെയ്യുന്നു. ലേലം ജൂലൈ 30ന് വിവിധ സ്ഥലങ്ങളിലായി നടക്കും. കണ്ണാടി-കിണാശ്ശേരി റോഡില്‍ കി.മീ. 1/700ല്‍ മുറിച്ചിട്ടിരിക്കുന്ന ആല്‍മരത്തിന്റെ ശിഖരങ്ങള്‍ രാവിലെ 10.30നും പുതുനഗരം-കിണാശ്ശേരി റോഡില്‍ കി.മീ. 02/400ല്‍ ഹെല്‍ത്ത് സെന്ററിന്റെ സമീപമുള്ള പുളിമരം രാവിലെ 11.15 നും പാലക്കാട്-തത്തമംഗലം-പൊള്ളാച്ചി റോഡില്‍ കി.മീ. 06/900ല്‍ (ഞഒട) തണ്ണിശ്ശേരിയില്‍ മുറിച്ചിട്ടിരിക്കുന്ന വാക മരം രാവിലെ 11.45 നും മേലാമുറി-പൂടുര്‍-കോട്ടായി റോഡില്‍ കി.മി.2/200, കി.മി 2/450 വലതുവശത്ത് മുറിച്ചിട്ടിരിക്കുന്ന വാക, മാവ് മരങ്ങള്‍ ഉച്ചയ്ക്ക് 12നും മേലാമുറി-പൂടൂര്‍-കോട്ടായി റോഡില്‍ കി.മി.0/700 (കൃഷ്ണാ സ്റ്റോര്‍), 01/900 (ഷഹീം റോഡ്) എന്നിവിടങ്ങളില്‍ മുറിച്ചിട്ടിരിക്കുന്ന പുളി, മാവ് മരങ്ങള്‍ ഉച്ചയ്ക്ക് 12.20നും പാലക്കാട്-പൊന്നാനി-റോഡില്‍ കി.മി 11/850 (ഘഒട) ല്‍, പറളി ചന്ദപ്പുരയില്‍ നില്‍ക്കുന്ന പാല മരം ഉച്ചയ്ക്ക് 1.00 നും മരങ്ങളുടെ സമീപം ലേലം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് സെക്ഷന്‍ നമ്പര്‍ 1 അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
*സീറ്റ് ഒഴിവ്*
പാലക്കാട് ഗവ വിക്ടോറിയ കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ ഫിസിക്സ്, ഇക്കണോമിക്സ് ബിരുദ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ജൂലൈ 29 ന് ഉച്ചയക്ക് രണ്ടിനകം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8281716773
*ലേലം ചെയ്യും*
കുഴല്‍മന്ദം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വീണുകിടക്കുന്ന ഒരു തേക്ക് മരം ആഗസ്റ്റ് 22ന് രാവിലെ 11ന് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഫോണ്‍: 0491 2536700
*സ്പോട് അഡ്മിഷന്‍ 14ന്*
ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ. പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള റെഗുലര്‍ ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍ ജൂലൈ 30ന് നടക്കും. രാവിലെ ഒന്‍പത് മുതല്‍ 9.30 വരെയാണ് സ്പോട്ട് അഡ്മിഷന്‍. നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 18000 റാങ്ക് വരെയുള്ളവരും പുതുതായി അപേക്ഷ നല്‍കിയവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org/letല്‍ ലഭിക്കും. ഫോണ്‍: 0466 2220450