anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ആസാമിലെ അതിക്രൂര വംശവെറിക്കെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് പട്ടാമ്പി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.

പട്ടാമ്പി: ആസാമിൽ നടക്കുന്ന അതിക്രൂരമായ വംശവെറിക്കെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് പട്ടാമ്പി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. വിമൻ ഇന്ത്യ മൂവ്മെന്റ് പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ഹഫ്സ സുലൈമാൻ അധ്യക്ഷവഹിച്ചു. ധർണ്ണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബാബിയ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റ് ഭരണത്തിൽ രാജ്യത്തെ പൗരന്മാരെ മതാടിസ്ഥാനത്തിൽ വിഭജിച്ച് ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിങ്ങൾക്ക് പൗരാവകാശങ്ങൾ നിഷേധിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അസമിൽ ഉൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വംശീയ അതിക്രമങ്ങളും ഉന്മൂലനങ്ങളും കുടിയൊഴിപ്പിക്കലുകളും നടന്നുകൊണ്ടിരിക്കുന്നതെന്ന് ബാബിയ ഷെരീഫ് പറഞ്ഞു. ബംഗാളി സംസാരിക്കുന്ന മുസ്ലിം ന്യൂനപക്ഷങ്ങളെയാണ് ഫാസിസ്റ്റുകൾ മുഖ്യമായും ലക്ഷ്യം വെക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ രാജ്യത്തുടനീളം നടക്കേണ്ടതുണ്ടെന്നും അവർക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും ബാബിയ ഷെരീഫ് പറഞ്ഞു.
മണ്ഡലം സെക്രട്ടറി ആസിയ മാനു സ്വാഗതവും വൈസ് പ്രസിഡണ്ട് റസീന മുജീബ് നന്ദിയും പറഞ്ഞു.

Spread the News

Leave a Comment