ചെർപ്പുളശ്ശേരി. ബലിതർപ്പണത്തിന് പങ്കെടുക്കാൻ പോകുമ്പോൾ സ്വകാര്യ ബസ് ഇടിച്ച് ചികിത്സയിൽ കഴിഞ്ഞ സ്കൂട്ടർ യാത്രക്കാരായ സഹോദരങ്ങളിൽ രണ്ടുപേരും മരണമടഞ്ഞു. മാങ്ങോട് കരിമ്പിൻ ചോലയിൽ വീട്ടിൽ രവി (45) യാണ് ഇന്നലെ മരിച്ചത്. പരിക്കേറ്റ സഹോദരൻ പ്രസാദ് 42 ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ഇന്നാണ് പ്രസാദും മരണമടഞ്ഞത്. ഇതോടെ അപകടത്തിൽ രണ്ടുപേരും മരണത്തിന് കീഴടങ്ങി. ഇന്നലെ പാലക്കാട് ചെർപ്പുളശ്ശേരി സംസ്ഥാനപാതയിലെ കുളക്കാട് വളവിലാണ് പുലർച്ചെ 5. 50 ഓടെ അപകടം നടന്നത്. മണ്ണാർക്കാട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സെൻറ് സേവിയർ ബസ്സും സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു. രാവിലെ ബലിതർപ്പണ ചടങ്ങുകൾക്ക് ഇറങ്ങിയതായിരുന്നു സഹോദരങ്ങൾ’