ആനമങ്ങാട്. ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രം വക പാടശേഖരത്തിലെ ഒന്നാം വിള കൊയ്ത്തുത്സവം ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേംകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എംപി മജീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റ് ബോർഡ് ചെയർമാൻ നാരായണൻ അവനൂർ ക്ഷേത്രം സെക്രട്ടറി എൻ പി മുരളി, ടിപി മോഹൻദാസ്, പി പി ചന്ദ്രശേഖരൻ, കെ പ്രേംകുമാർ, ബഷീർ തുളിയത്ത്, എ.വി.ജോൺസൺ,കൃഷി ഓഫീസർ റെജീന, മാതൃസമിതി പ്രസിഡന്റ് രുഗ്മിണി അമ്മ തുടങ്ങിയവർ സംസാരിച്ചു.
ശബരിമല ചോറ്റാനിക്കര തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, ചെറുപ്പുളശ്ശേരി അയ്യപ്പൻകാവ് തുടങ്ങിയ 500 ഓളം ക്ഷേത്രങ്ങളിലേക്ക് നിറ ഉത്സവത്തിന് നിറകതിർ ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്. 120 ദിവസത്തിലധികം മൂപ്പുള്ള ഉറൂണികൈമ വിത്താണ് ഉപയോഗിച്ചിട്ടുള്ളത്. കൃഷി ഓഫീസർ റെജീനയുടെ നിർദ്ദേശപ്രകാരം മണലായ പ്രകാശനാണ് കൃഷി നടത്തിപ്പിന്റെ ചുമതല.