തൃശൂർ. മണലൂരിലെ അഗതി മന്ദിരത്തിൽ കഴിയവെ മരിച്ച അരിമ്പൂർ കൈപ്പിള്ളി സ്വദേശി തോമസിൻ്റെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനാകാതെ പുറത്ത് കിടത്തിയ സംഭവത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ സാമൂഹിക നീതി ഓഫീസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. കഴിഞ്ഞ ബുധനാഴ്ച രാവിലെ മണലൂരിലെ അഗതി മന്ദിരത്തിൽ കഴിയവെയാണ് തോമസ് (79) മരിച്ചത്.