anugrahavision.com

വിഎസ് ഇനി ഓർമ്മ:വലിയ ചുടുകാടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം*

അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങുകൾ ബുധനാഴ്ച വൈകിട്ട് ഒമ്പത് മണിയോടെ ആലപ്പുഴ വലിയ ചുടുകാടില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാത്രി എട്ടുമണിക്ക് ശേഷം ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വലിയ ചുടുകാടിലേക്ക് ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ കനത്ത മഴയെ പോലും വകവയ്ക്കാതെ ആയിരങ്ങളാണ് അണിനിരന്നത്. Fb Img 1753291933127

വലിയ ചുടുകാടിൽ ഒരുക്കിയ പന്തലിൽ വി എസ് അച്യുതാനന്ദന്റെ മകൻ വി അരുൺകുമാർ ചിതയ്ക്ക് തീ കൊളുത്തി. പ്രിയ വിപ്ലനായകനെ ഒരു നോക്ക് കാണാൻ വൻ ജനാവലിയാണ് കനത്ത മഴയിലും വലിയ ചുടുകാട്ടിൽ എത്തിയത്.Fb Img 1753291621247

മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്, കെ രാജൻ, ഡോ. ആർ ബിന്ദു, കെ എൻ ബാലഗോപാൽ, പി രാജീവ്‌, വി എൻ വാസവൻ, പി എ മുഹമ്മദ് റിയാസ്, എം. ബി രാജേഷ്, എൻ കെ പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം വി ഗോവിന്ദൻ, എച്ച് സലാം, പി പി ചിത്തരഞ്ജൻ, എം എസ് അരുൺകുമാർ, യു പ്രതിഭ, വി കെ പ്രശാന്ത്, ജോബ് മൈക്കിൾ, മുൻ മന്ത്രിമാരായ എം എ ബേബി, ബിനോയ്‌ വിശ്വം, തോമസ് ഐസക്, ജി സുധാകരൻ, ജെ മേഴ്‌സികുട്ടിയമ്മ, എസ് ശർമ്മ, മുൻ എംപിമാരായ ടി ജെ ആഞ്ചലോസ്, എ എം ആരിഫ്, സി എസ് സുജാത, പി കെ ബിജു, മുൻ എംഎൽഎമാരായ എം സ്വരാജ്, കെ കെ ഷാജു, സി കെ സദാശിവൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആർ നാസർ, കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ പ്രസാദ്, രാഷ്ട്രീയപാർട്ടി നേതാക്കളായ എസ് രാമചന്ദ്രൻ പിള്ള, എ വിജയരാഘവൻ, ചീഫ് സെക്രട്ടറി കെ ജയതിലക്, സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി എം. പി മോഹന ചന്ദ്രൻ, എഡിഎം ആശാ സി എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ, കലാ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment