വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ചാന്ദ്രദിനാചരണം റിട്ട: ചെർപ്പുളശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പ്രകാശ് നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ എം ശശികുമാർ അധ്യക്ഷത വഹിച്ചു. കണ്ണമംഗലം എ എൽ പി സ്കൂളിലെ റിട്ട : പ്രധാനധ്യാപകൻ എ കെ രവീന്ദ്രൻ മുഖ്യതിഥി ആയി പങ്കെടുത്തു. സയൻസ് ക്ലബ് കൺവീനർ വി വിദ്യ സ്വാഗതം പറഞ്ഞു. എം ആദിൽ
എം ആദർശ് എന്നിവർ ഡിജിറ്റൽ കുറിപ്പും
എം അക്ഷയ് കൃഷ്ണ
കെ സ് അഭിനവ് എന്നിവർ ഡിജിറ്റൽ പതിപ്പും സി ആർദ്ര ആർ നിവേദ്യ എന്നിവർ സ്ലൈഡ് ഷോ യും
ടി.എസ് സഞ്ജീവ് എം. നിവേദ് എന്നിവർ പ്രസംഗവും
സി. ദർശന കഥയും
പി.ശ്രീനന്ദന കവിതയും അവതരിപ്പിച്ചു. ചന്ദ്രനിൽ നിന്ന് നീൽ ആംസ്ട്രോങ്ങ് ആയുള്ള ലൈവ് ടെലികാസ്റ്റ് അവതരണത്തിന് ടി എസ് സഞ്ജീവ് ,പി. ഹർഷ എന്നിവർ നേതൃത്വം നൽകി.
സീനിയർ അസിസ്റ്റന്റ് കെ അജിത് തമ്പാൻ നന്ദി രേഖപ്പെടുത്തി.പ്രകാശ് നാരായണൻ താൻ രചിച്ച ‘ബഹിഷ്ക്കൃതരുടെ ആകാശങ്ങൾ,
എന്ന പുസ്തകത്തിൻ്റെ ഒരു കോപ്പി സ്ക്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു