:ചെർപ്പുളശ്ശേരി നഗരസഭയിലെ മഞ്ചക്കൽ മേഖലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 27, 28, 29 വാർഡുകളിലെ എസ്.എസ്.എൽ.സി, പ്ലസ്സ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന യോഗം ഡി.സി.സി. നിർവ്വാഹക സമിതി അംഗം പി.പി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കുളങ്ങരത്തൊടി ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺ.പ്രസിഡണ്ട് ഷബീർ നീരാണി, മണ്ഡലം കോൺ.പ്രസിഡണ്ട് പി.അക്ബർ അലി, ശശികുമാർ ഗീതാഞ്ജലി, വിനോദ് കളത്തൊടി, അനീസ് മുടിക്കുന്നൻ, പി.ഉണ്ണികൃഷ്ണൻ, കെ.വി.ശ്രീകുമാർ ,പി.സുഭാഷ് കുമാർ , ശരത് എസ്.കുമാർ, വി.പി.ഗോവിന്ദൻകുട്ടി, പി.ഉദൈഫ്, വി.പി.ദീപ, എന്നിവർ പ്രസംഗിച്ചു.