ചെർപ്പുളശ്ശേരി. മുസ്ലിം യൂത്ത് ലീഗ് ഷൊർണ്ണൂർ മണ്ഡലം സെക്രട്ടറി ഷഫീക്ക് പൂതക്കാടിന് കുത്തേറ്റു. . ഇന്ന് വൈകീട്ട് 8.40 നാണ് സംഭവം. പൂതക്കാട് വെച്ച്സി പി എം പ്രവർത്തകനാണ് അക്രമിച്ചത്. എന്ന് പറയപ്പെടുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന ഷഫീഖ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ UDF സ്വതന്ത്രനായി മൂന്നാം വാർഡിൽ മൽസരിച്ചിരുന്നു, ആയതിലുള്ള വിരോധമാണ്യ് അക്രമത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറഞ്ഞു പരിക്കേറ്റ ഷഫീക്കിനെ മാങ്ങോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൂതക്കാട് സംഘർഷം നിലനിൽക്കുന്നു. ചെർപ്പുളശ്ശേരി പോലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്.