anugrahavision.com

കോട്ടക്കൽ ശിവരാമന്റെ പേരിലുള്ള ഓർമ്മ പുരസ്കാരം കലാനിലയം മുകുന്ദൻ ഏറ്റുവാങ്ങി

ചെർപ്പുളശ്ശേരി. അന്തരിച്ച കഥകളി നടൻ കോട്ടക്കൽ ശിവരാമന്റെ പേരിലുള്ള ഓർമ്മ പുരസ്കാരം കലാനിലയം മുകുന്ദൻ ഏറ്റുവാങ്ങി. കാറൽമണ്ണ കുഞ്ചു നായർ ട്രസ്റ്റ് ഹാളിൽ കോട്ടക്കൽ ശിവരാമൻ അനുസ്മരണ ദിനമായ ഇന്ന് നടന്ന പരിപാടിയിലാണ് ഡോക്ടർ ടി എസ് മാധവൻകുട്ടിയിൽ നിന്ന് കലാനിലയം മുകുന്ദൻ പുരസ്കാരം ഏറ്റുവാങ്ങിയത്. കോട്ടക്കൽ ശിവരാമന്റെ പത്നി ഭവാനി മുകുന്ദനെ അവാർഡ് തുക നൽകി ആദരിച്ചു. കലാമണ്ഡലം എം പി എസ് നമ്പൂതിരി, പി വി ശ്രീവൽസൻ, ടി കെ അച്യുതൻ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ വച്ച് വാഴെങ്കട ശ്രീവത്സൻ രചിച്ച” സ്വൽപ്പ പുണ്യയായേൻ” എന്ന പുസ്തകം പ്രകാശനം ചെയ്തു. വിനു വാസുദേവൻ, കെ ബി രാജാനന്ദൻ,എൻ പീതാംബരൻ തുടങ്ങിയ നിരവധി പേർ പ്രസംഗിച്ചു. തുടർന്ന് കഥകളിയും അരങ്ങേറി

Spread the News

Leave a Comment