anugrahavision.com

ബിഗ്* *ബജറ്റ്* *ചിത്രങ്ങളുമായി* *എച്ച് എം* *അസോസിയേറ്റ്സ്*

കൊച്ചി. സൂപ്പർതാര ചിത്രങ്ങളുടെ വിതരണാവകാശം സ്വന്തമാക്കി ജി.സി.സിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എച്ച്.എം അസോസിയേറ്റ്സ് കേരളത്തിൽ ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്ത് ചുവടുറപ്പിക്കുന്നു.

ജൂലൈ 25 ന് റിലീസാകുന്ന മക്കൾ സെൽവൻ വിജയ് സേതുപതിയും നിത്യ മേനോനും അഭിനയിച്ച ‘തലൈവൻ തലൈവി’യാണ് ആദ്യം റിലീസ് ചെയ്യുന്ന സിനിമ.
തുടർന്ന് 350 കോടി ബജറ്റിൽ സൺ പിക്ചേഴ്സ് നിർമിച്ച രജനീകാന്ത് ചിത്രമായ ‘കൂലി’യുടെ വിതരണാവകാശവും വൻ മുതൽമുടക്കിൽ എച്ച്. എം അസോസിയേറ്റ്സ് സ്വന്തമാക്കി.
രജനീകാന്ത്,ആമിർഖാൻ, നാഗാർജ്ജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ,സൗബിൻ ഷാഹിർ, പൂജ ഹെഗ്ഡേ എന്നിവർ  അഭിനയിച്ച ‘കൂലി ഓഗസ്റ്റിൽ തിയ്യേറ്ററുകളിലെത്തും.Img 20250718 Wa0163
സൂപ്പർ താര ചിത്രങ്ങളുടെ വലിയ ആരാധകരായ മലയാളി പ്രേക്ഷകർക്കു വേണ്ടി ബിഗ് ബജറ്റ് ചിത്രങ്ങൾ
തീയറ്ററുകളിൽ എത്തിച്ച് സിനിമാ വിതരണ രംഗത്ത്  സജീവമായി തുടരുമെന്ന് എച്ച്.എം അസോസിയേറ്റ്സ് എം.ഡി. ഡോ. ഹസ്സൻ മുഹമ്മദ് പറഞ്ഞു.

Spread the News

Leave a Comment