anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കോട്ടക്കൽ ശിവരാമന്റെ ചരമവാർഷിക ദിനം നാളെ

ചെർപ്പുളശ്ശേരി. അന്തരിച്ച കഥകളി നടൻ കോട്ടക്കൽ ശിവരാമന്റെ ചരമവാർഷിക ദിനം ഓർമ്മ എന്ന പേരിൽ കാറൽമണ്ണ കുഞ്ചു നായർ ട്രസ്റ്റ് ഹോളിൽ നാളെ നടക്കും. കഥകളിയിലെ സ്ത്രീ വേഷങ്ങൾക്ക് പൂർണ്ണത നൽകിയ കഥകളി നടനായിരുന്നു കോട്ടക്കൽ ശിവരാമൻ. കേരള സർക്കാരിന്റെ പ്രഥമ സ്ത്രീരത്നം പുരസ്കാരം കോട്ടക്കൽ ശിവരാമന് ലഭിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഓർമ്മ പുരസ്കാരം നാളെ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. രാവിലെ 10 മണിക്ക് കോട്ടക്കൽ ശിവരാമന്റെ പത്നി ഭവാനി നിലവിളക്ക് കൊളുത്തുന്നതോടെ ഓർമ്മയ്ക്ക് തുടക്കമാകും. അനുസ്മരണ സമ്മേളനവും കഥകളിയും ഉണ്ടായിരിക്കും എന്ന് കുഞ്ചുനായർ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Spread the News

Leave a Comment