anugrahavision.com

സ്കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷാ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിക്കണമെന്ന് ഹൈക്കോടതി.

കൊച്ചി. സ്‌കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കുവാൻ ചീഫ് സെക്രട്ടറി വകുപ്പിലെ മേധാവികളുടെ ഉന്നത തല യോഗം വിളിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ഡിവിഷൻ ബഞ്ച് ഉത്തരവ് ഇട്ടു.
വയനാട് സുൽത്താൻ ബത്തേരിയിൽ സ്‌കൂളിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച പശ്ചാത്തലത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയിലും സ്‌കൂളുകളിലും വർദ്ധിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഫയൽ ചെയ്ത ഹർജിയും കോടതി സ്വമേധയാ എടുത്ത കേസും സംയുക്തമായി പരിഗണിക്കവെയാണ് കോടതി നിർദ്ദേശം പുറപ്പെടുവിച്ചത്. ഫലപ്രദമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉന്നതതല യോഗം വിളിച്ച് ചർച്ച ചെയ്ത തീരുമാനിക്കണം. അടുത്ത് കേസ് പരിഗണിക്കുമ്പോൾ കരട് നിർദ്ദേശങ്ങൾ കോടതിയിൽ സമർപ്പിക്കണമെന്നും കോടതിയുടെ പ്രസ്തുത നിർദ്ദേശത്തിന്റെ പകർപ്പ് ചീഫ് സെക്രെട്ടറിയ്ക്ക് സർക്കാർ അഭിഭാഷകൻ കൈമാറണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാൻദാർ, ജസ്റ്റിസ് ജെ അന്നമ്മ ഈപ്പൻ എന്നിവരുടെ ബഞ്ച് വ്യക്തമാക്കി. ഹർജി ഭാഗത്തിനായി ആർ ഗോപന്റെയും അമിക്കസ്ക്യൂറി ജി ബിജുവിന്റേയും സർക്കാർ അഭിഭാഷകൻ കെ ആർ രഞ്ജിത്തിന്റേയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി നിർദ്ദേശം പുറപ്പെടുവിച്ചത്.

Spread the News

2 thoughts on “സ്കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷാ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിക്കണമെന്ന് ഹൈക്കോടതി.”

Leave a Comment