anugrahavision.com

ആരോഗ്യ സംവിധാനത്തെ വിമർശിക്കുവാൻ മുൻ ഡയറക്ടർക്ക് അർഹതയില്ലെന്ന് ഹൈക്കോടതി അഭിഭാഷകൻ.

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണതിന്റെ പശ്ചാത്തലത്തിൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഇന്നത്തെ ആരോഗ്യ സംവിധാനത്തെ വിമർശിച്ച മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ എൽ സരിതയ്ക്ക് മറുപടിയായി ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ ആരോഗ്യ വകുപ്പ് നിർണ്ണായക ഘട്ടത്തെ മാതൃകാപരമായി അതിജീവിച്ചു. ഇതിന് പിന്നിൽ ജന പ്രതിനിധികളും ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും വഹിച്ച പങ്ക് വിലമതിക്കുവാൻ കഴിയാത്തതാണ്.
സ്വന്തം ജീവൻ നക്ഷ്ട്ടപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ദിവസവും ലക്ഷക്കണക്കിന് രോഗികൾക്ക് സൗജന്യ ചികിത്സ പരമാവധി സുതാര്യമായി ലഭ്യമാക്കുന്ന കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രവർത്തികൾ ലോക രാജ്യങ്ങളും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും അത്ഭുതത്തോടെ നോക്കി കാണുകയാണ്. നിപ്പ , കൊറോണ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കുവാൻ രാക്ഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെ നാം കൈകോർത്തു. ആരോഗ്യ വകുപ്പ് കടുത്ത വെല്ലുവിളി നേരിട്ടതും ഈ സമയത്തായിരുന്നു. ആ ഘട്ടത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ എൽ സരിത സ്ഥാനം ഉപേക്ഷിച്ച് സർവ്വീസിൽ നിന്നും സ്വയം പടിയിറങ്ങുകയുണ്ടായി. ഇവർ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ ആളൊഴിഞ്ഞ കെട്ടിടം തകർന്ന് വീണ സംഭവത്തെ മറയാക്കി ഇന്ന് ആരോഗ്യ വകുപ്പിനെ നയിക്കുന്നവരെ വിമർശിക്കുകയാണ്.
നിർണ്ണായക ഘട്ടത്തിൽ ആരോഗ്യ വകുപ്പിനെ കൈ ഒഴിഞ്ഞ വ്യക്തിയ്ക്ക് ഇന്നത്തെ ആരോഗ്യ വകുപ്പിന്റെ നിലപാടുകളെയും പ്രവർത്തികളെയും വിമർശിക്കുവാൻ അർഹതയും അവകാശവുമില്ല. ആരോഗ്യ വകുപ്പ് നടത്തുന്ന ചില പദ്ധതികളിൽ മുൻ ഡയറക്ടർ എന്ന നിലയിൽ ഉൾപ്പെടുത്താത്തതിലെ നീരസമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിക്കുവാൻ പ്രേരിപ്പിച്ചിട്ടുള്ളതെന്നും അഡ്വ കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടുന്നു.

Spread the News

Leave a Comment