anugrahavision.com

അപകട ഭീഷണി ഉയർത്തി ചെർപ്പുളശ്ശേരി ബസ്റ്റാൻഡ് കെട്ടിടം

ചെർപ്പുളശ്ശേരി. കോൺക്രീറ്റുകൾ അടർന്നു വീണു ബലക്ഷയത്താലും ഏതുസമയത്തും അപകട ഭീഷണി ഉയർത്തി നിലകൊള്ളുകയാണ് ചെർപ്പുളശ്ശേരി ബസ്റ്റാൻഡ് കെട്ടിടം. ഏറ്റവും മുകളിലെ നില കോൺക്രീറ്റ് അടർന്നുവീണ് നിലം പൊത്താൻ ആയി കഴിഞ്ഞിരിക്കുന്നു. ബസ് കാത്തു നിൽക്കുന്നവരുടെ ഇടയിലേക്ക് കോൺക്രീറ്റ് സ്ലാബിന്റെ കഷ്ണങ്ങൾ വീഴുന്നത് പതിവായി ഇരിക്കുകയാണ്. പുതിയ കെട്ടിടം പണിക്ക് അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയാണ് എന്നതാണ് അധികൃതരുടെ ഭാഷ്യം. എന്നാൽ കോരിച്ചൊരിയുന്ന മഴയത്ത് കെട്ടിടം നിലംപൊത്താൻ സാധ്യതയുള്ളതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുത്തനാൽക്കാവിന് സമീപം പുതിയ ബസ്റ്റാൻഡ് ഉദ്ഘാടനം കഴിഞ്ഞു എങ്കിലും ഒരു ബസ് പോലും ഇതുവരെയും അവിടേക്ക് കയറിയിട്ടില്ല എന്നതാണ് വാസ്തവം. നേരത്തെ പഞ്ചായത്ത് ഓഫീസ് അടക്കം പ്രവർത്തിച്ചിരുന്ന ബസ്റ്റാൻഡ് കെട്ടിടം ഉടൻ അടച്ചിട്ടില്ലെങ്കിൽ വലിയ അപകടസാധ്യതയാണ് ചെർപ്പുളശ്ശേരിയിൽ കാണുന്നത്

Spread the News

Leave a Comment