വാണിയംകുളം ടി.ആർ.കെ യിൽ ഓണത്തിനൊരു പൂക്കളം സ്വന്തം പൂന്തോട്ടത്തിൽ നിന്ന് എന്ന പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ മുറ്റത്ത് ചെണ്ടുമല്ലി പൂന്തോട്ടം ആരംഭിച്ചു. പുന്തോട്ടത്തിന്റെ ഉത്ഘാടനം മുൻ ഹെഡ് മാസ്റ്റർ പി. ജഗദീഷ് ഉത്ഘാടനം ചെയ്തു. സി. കലാധരൻ അധ്യക്ഷത വഹിച്ചു. ഈ ചെണ്ടുമല്ലി പൂന്തോട്ടത്തിലെ പൂക്കൾ കൊണ്ടായിരിക്കും ഇത്തവണ സ്കൂളിൽ പൂക്കളമൊരുക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് നേതൃത്വം നൽകുന്നത് സ്ക്കൂളിലെ വർക്ക് ഇന്റിഗ്രേറ്റഡ് ക്ലബ്ബാണ്. ക്ലബ്ബിന്റെ ഉത്ഘാടനം ഹെഡ്മാസ്റ്റർ സി.കലാധരൻ നിർവഹിച്ചു. പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പി.വത്സല, പി.ഗണേഷ് എന്നിവർ പ്രസംഗിച്ചു.