anugrahavision.com

യുവരശ്മി പഠനോപകരണങ്ങൾ നൽകി.

ഒറ്റപ്പാലം. മനിശ്ശീരി യുവരശ്മി ആർട്സ് & സ്പോർട്ട് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനത്തിൽ മികവു പുലർത്തുന്ന വാണിയംകുളം ടി.ആർ.കെ സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് ലേബർ ഇന്ത്യ പഠനോപകരണമായി വിതരണം ചെയ്തു. റിട്ടെയ്ഡ് പ്രിൻസിപ്പാൾ കെ.രാജീവ്, റിട്ടെയ്ഡ് ഹെഡ് മാസ്റ്റർ പി. ജഗദീഷ് എന്നിവർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഹെഡ് മാസ്റ്റർ സി. കലാധരൻ അധ്യക്ഷത വഹിച്ചു. കെ.പി.സുധീർ, കെ.കെ. മനോജ്, പി. അലീമ, കെ.ആർ. സുമ, സി.എം.രഞ്ജിത്ത്, എസ്.എസ്. രമാനന്ദൻ, ശോഭ.വി.കെ. എന്നിവർ നേതൃത്വം നൽകി. യുവരശ്മി ക്ലബ് കഴിഞ്ഞ ഇരുപതു വർഷമായി ടി.ആർ.കെ. സ്കൂളിൽ പഠനോപകരണം വിതരണം ചെയ്തു വരുകയാണ്.

Spread the News

Leave a Comment