വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോക ബാലവേല വിരുദ്ധ ദിനാചരണം ഹെഡ്മാസ്റ്റർ എം ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് കെ അജിത് തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.കെ വിസ്മയ സ്വാഗതവും കെ ജിഷ്ണ നന്ദിയും പറഞ്ഞു.പി ഹർഷ, കെ ആർ അശ്വതി എന്നിവർ പ്രസംഗം അവതരിപ്പിച്ചു.കെ എസ് അഭിനവ്, പി ആദർശ് എന്നിവർ സ്ലൈഡ്ഷോയും എം ആദർശ്, എ ശ്രീനാഥ് എന്നിവർ ഡിജിറ്റൽ പതിപ്പും പി ശ്രേയേഷ് പി അഖിലേഷ് എന്നിവർ ഡിജിറ്റൽ കുറിപ്പും.പി അർച്ചന കവിതയും കെ എ അരുണിമ, എ അതുല്യ, സി ആർദ്ര, കെ അനശ്വര എന്നിവർ സംഘനൃത്തവും, പി ശ്രീനന്ദ നാടൻ പാട്ടും അവതരിപ്പിച്ചു.വിദ്യാർത്ഥികൾ സൂംബാ ഡാൻസും അവതരിപ്പിച്ചു.