ചെർപ്പുളശേരി.എസ്എഫ്ഐ ചെർപ്പുളശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സ് “താരേ സമീൻ പർ’ ചെർപ്പുളശേരി സർവീസ് ബാങ്ക് ഹാളിൽ നടന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ടി മുഹമ്മദ് ഷിജാസ് അധ്യക്ഷനായി. വിജ്ഞാന കേരളം ക്യാമ്പയിൻ അഡ്വൈസർ ഡോ. പി സരിൻ മുഖ്യാതിഥിയായി. സിപിഐ എം ഏരിയ സെക്രട്ടറി കെ നന്ദകുമാർ, ജില്ലാ കമ്മിറ്റിയംഗം കെ ബി സുബാഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി കെ സുജിത്ത്, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ മുഹമ്മദ് ഷാദുലി, ഏരിയ സെക്രട്ടറി കെ സലാഹുദ്ധീൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി വിഷ്ണുപ്രിയ, കെ സുൾഫിക്കർ, ഐഡിയൽ കോളേജ് അധ്യാപകൻ ഫാരിസ് ബാബു, പി പാർവണ എന്നിവർ സംസാരിച്ചു.