ചെർപ്പുളശ്ശേരി : അപൂർവ്വങ്ങളിൽ അപൂർവ്വമായി കന്നിപ്രസവത്തിൽ ലഭിച്ച 4 ആൺ കൺമണികൾക്ക് നാളെ (ജൂൺ 9 ) സ്കൂൾ പ്രവേശനം .
ചളവറ കുന്നത്ത് മുഹമ്മദ് മുസ്തഫയുടെ ഭാര്യ ദേശമംഗലം സ്വദേശിനി മുബീനക്കുമാണ് അവൂർവ്വങ്ങളിൽ അപൂർവ്വമായി 2021 ലെ ആദ്യ പ്രസവത്തിൽ പിറന്ന അയാൻ ആദം, അസാൻ ആദം, ഐസിൻ ആദം, അസ്‌വിൻ ആദം എന്നീ പേരും നൽകിയ 4 ആൺ കൺമണികൾ ഒരുമിച്ച് നാളെ ചളവറ ക്രസൻ്റ് പബ്ലിക് സ്കൂളിൽ എൽ കെ ജി ക്ലാസ്സിലേക്ക് എത്തുന്നത്.
ഗർഭസ്ഥ കാലങ്ങളിലെ ആദ്യ പരിശോധനയിൽ തന്നെ നാലു കുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടർമാർ
മാതാപിതാക്കളെ അറിയിച്ചിരുന്നു.
പിന്നീട് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുൾ വഹാബിൻ്റെ പരിചരണയിലായിരുന്നു.
തുടർന്നുള്ള ചികിത്സയിൽ 2021 ജനുവരി 16 നാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
4 പേരേയും ഒരുമിച്ച് ഒരു സ്കൂളിൽ തന്നെ പ്രവേശനം നേടാനായതിൽ ഏറെ സന്തോഷത്തിലാണ് മാതാ പിതാക്കളും കുടുംബവും.
ചളവറയിലെ ക്രസൻറ് പബ്ലിക്ക് സ്കൂളാണ് 4 പേർക്കും പ്രവേശനം നൽകിയിരിക്കുന്നത്. ജൂൺ 9 നാണ് ഇവർ എൽ കെ ജി ‘ക്ലാസ്സിൽ സ്കൂൾ പ്രവേശനം നിശ്ചയിച്ചിരിക്കുന്നത് . പ്രവേശന ദിവസം ഇവരുടെ പ്രസവത്തിനും, തുടർന്നുള്ള ചികിത്സക്കും നേതൃത്വം നൽകിയിരുന്ന ഡോ. അബ്ദുൾ വഹാബും ,സഹപ്രവർത്തകരും സ്കൂളിൽ എത്തുന്നുണ്ട് .
4 പേരിൽ രണ്ട് പേർക്ക് എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ് വരെ പഠനം സൗജന്യവുമാക്കിയിരിക്കുന്നു .
Hamsa Chalavara
Mob 9745828272, 9744828272